ജില്ലാ ഹോമിയോ ആശുപത്രി വികസനം: ഭൂരേഖ കൈമാറി
1545142
Friday, April 25, 2025 12:09 AM IST
മുട്ടം: ജില്ലാ ഹോമിയോ ആശുപത്രിയുടെ വികസനത്തിനായി റവന്യൂ വകുപ്പിൽനിന്ന് ലഭിച്ച ഭൂമിയുടെ രേഖ കൈമാറ്റ ചടങ്ങും രക്തദാന ക്യാന്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ഭൂരേഖ തഹസിൽദാർ കെ.എച്ച്. സക്കീറിൽനിന്നു ഭൂമിയുടെ രേഖകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിനീത ആർ. പുഷ്കരനും ചേർന്ന് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.സത്യൻ, ആശുപത്രി സൂപ്രണ്ട് ഡോ. പി.ജി. ബിജു, മെഡിക്കൽ ഓഫീസർ ഡോ. അനു ജോസഫ്, മാനേജ്മെന്റ് കമ്മിറ്റി അംഗം ടോമി ജോർജ് എന്നിവർ പ്രസംഗിച്ചു. ഡോ. ദേവി അന്തർജനം ക്ലാസ് നയിച്ചു.