എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ
1545724
Sunday, April 27, 2025 3:56 AM IST
തൊടുപുഴ: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. തൊടുപുഴ ആർപ്പാമറ്റം കണ്ടത്തിൻകരയിൽ കെ.കെ. ഹാരിസിനെ (33) യാണ് തൊടുപുഴ പോലീസ് 1.49 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ലഹരിവില്പനയ്ക്കായി പട്ടയംകവല ടണൽ ഭാഗത്തെത്തിയ ഇയാളെ ഇവിടെനിന്നാണ് വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.
പതിവായി കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വില്പന നടത്തി വരുന്നയാളാണ് ഹാരീസെന്ന് പോലീസ് പറഞ്ഞു. നേരത്തേയും ഇയാളെ ലഹരിവസ്തുക്കളുമായി പോലീസ് പിടി കൂടിയിരുന്നു. ഏതാനും നാളുകളായി ഡാൻസാഫ് ടീമിന്റെ നീരീക്ഷണത്തിലായിരുന്നു പ്രതി.
തൊടുപുഴ എസ്ഐ എൻ.എസ്. റോയി, അഡീഷണൽ എസ്ഐ ബിജേഷ് കെ. പിള്ള, പ്രൊബേഷൻ എസ്ഐ രാഹുൽ ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷിയാസ്, ഷുക്കൂർ, ഡാൻസാഫ് ടീമംഗങ്ങളായ ദീപു, അമൽ, അനൂപ് ജോസ്, എൽദോസ് എന്നിവരാണ് പ്രതിയെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.