ലേഡീസ് ഹോസ്റ്റലിലെ മോഷണശ്രമം: അന്വേഷണം ഉൗർജിതമാക്കണം
1545896
Sunday, April 27, 2025 6:08 AM IST
മുതലക്കോടം: സെന്റ് ജോർജ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിൽ മങ്ങാട്ടുകവലയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിൽ നടന്ന മോഷണ ശ്രമത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികൾ ഹോസ്റ്റലിൽ പ്രവേശിക്കുന്നതും അർധനഗ്നരായി ഇവർ നടക്കുന്നതും കണ്ട് സ്ത്രീകൾ നിലവിളിക്കുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു. ഇതിൽ മോഷ്ടാവിന്റെ ദൃശ്യം വ്യക്തമാണ്.
പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിനായിട്ടില്ല. ഹോസ്റ്റൽ പരിസരത്ത് ഒളിച്ചിരുന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വ്യക്തിക്ക് മോഷണശ്രമവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കണം.
പ്രതികളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കാത്ത പക്ഷം മുഖ്യമന്ത്രി, പോലീസ് മേധാവി തുടങ്ങിയവർക്ക് പരാതി നൽകുമെന്ന് കൈക്കാരൻമാരായ സാന്റോപോൾ ചെന്പരത്തി, പോൾ വർഗീസ് മച്ചുകുഴിയിൽ, കെ.പി. മാത്യു കൊച്ചുപറന്പിൽ, ജോജോ ജോസഫ് പാറത്തലയ്ക്കൽ എന്നിവർ അറിയിച്ചു.