കാറിടിച്ച് ഏഴു വയസുകാരൻ മരിച്ചു
1545709
Saturday, April 26, 2025 10:31 PM IST
തൊടുപുഴ: അമ്മ വീട്ടിൽ പോയ ഏഴു വയസുകാരൻ കാറിടിച്ച് മരിച്ചു. അരിക്കുഴ കൃഷി ഫാം ജീവനക്കാരനായ പുതുപരിയാരം പേടിക്കാട്ടുകുന്നേൽ മാത്യുവിന്റെ (ജിമ്മി) മകനായ മിലൻ ആണ് മരിച്ചത്.
കടവൂർ ഹെൽത്ത് സെന്റർ പടിയിൽ ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. മുത്തശിയോടൊപ്പം പനിയ്ക്ക് മരുന്നു വാങ്ങി മടങ്ങുന്പോഴാണ് സംഭവം. സീബ്രലൈനിലൂടെ റോഡു മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു.
മീറ്ററുകളോളം ദൂരത്തേയ്ക്ക് തെറിച്ചു വീണ കുട്ടിയെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെടിയശാല സെന്റ മേരീസ് യൂപി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. സംസ്കാരം ഇന്ന് 2.30ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. അമ്മ സുമി ഞാറക്കാട് പുളിക്കമാലിൽ കുടുംബാംഗം. സഹോദരങ്ങൾ: ജോണ്‍സ്, ജോർജ്.