ഭൂപ്രശ്നം പരിഹരിക്കുന്നതിൽ നിസംഗത: പ്രഫ. എം.ജെ. ജേക്കബ്
1545438
Friday, April 25, 2025 11:53 PM IST
അടിമാലി: ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് ഗുരുതരമായ നിസംഗതയാണെന്ന് കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് പറഞ്ഞു.
പാർട്ടി കൊന്നത്തടി മണ്ഡലം കണ്വൻഷൻ പാറത്തോട് സഹകരണബാങ്ക്ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കാർഷിക, കാർഷികേതര വായ്പകളുടെ പലിശ എഴുതിത്തള്ളാൻ 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽനിന്നു 2000 കോടി രൂപ നീക്കിവയ്ക്കണമെന്നും വായ്പകളുടെ കാലാവധി ദീർഘിപ്പിക്കണമെന്നും ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോബി അഗസ്റ്റിൻ പേടിക്കാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ് ജോസഫ്, എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, സംസ്ഥാന ഉന്നതാധികാര സമിതിയംഗം നോബിൾ ജോസഫ്, കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ്് ജോയി കൊച്ചുകരോട്ട്, അഡ്വ. എബി തോമസ്, സണ്ണി തെങ്ങുംപള്ളി, വർഗീസ് സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.