പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1545426
Friday, April 25, 2025 11:53 PM IST
കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്ത് കാറ്റാടിക്കവല വാർഡിൽ രാജേന്ദ്രൻ പടി ഭാഗത്ത് മാസങ്ങളായി കുടിവെള്ള പൊതുനിരത്തിൽ പാഴാകുന്നു. നിരവധിതവണ വാട്ടർ അഥോറിറ്റി അധികൃതരെ വിവരമറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടാകുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. വേനൽ കടുത്തതോടെ കുടിവെള്ളം പാഴാക്കാതെ സംരക്ഷിക്കേണ്ട ഈ സാഹചര്യത്തിൽ വാട്ടർ അഥോറിറ്റി അധികൃതർ മാസങ്ങളായി കുടിവെള്ളം പൊതുനിരത്തൽ പാഴാക്കുകയാണ്.
ഓരോ ദിവസവും കുടിവെള്ളം പമ്പ് ചെയ്യുമ്പോൾ ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പൈപ്പ് പൊട്ടി പൊതുനിരത്തിൽ പാഴാകുന്നത്.
വാട്ടർ അഥോറിറ്റിയുടെ ഇരട്ടയാർ നോർത്ത് പമ്പ് ഹൗസിൽനിന്നുമാണ് ഈ ഭാഗത്തേക്ക് വെള്ളം എത്തിക്കുന്നത്. ഇരട്ടയാർ ഡാമിൽനിന്നു വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ചാണ് വീടുകളിൽ എത്തുന്നത്. വേനൽ കടുത്ത സാഹചര്യത്തിൽ ഡാമിൽ വെള്ളം കുറയുകയുമാണ്. ഈ സമയത്ത് ജലം സംരക്ഷിക്കേണ്ട സ്ഥാനത്താണ് വാട്ടർ അഥോറിറ്റി കുടിവെള്ളം പൊതുനിരത്തിൽ പാഴാക്കുന്നത്.