പ്രചോദിനി 2025 ഉദ്ഘാടനം ചെയ്തു
1545436
Friday, April 25, 2025 11:53 PM IST
കാഞ്ഞിരപ്പള്ളി: രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ അമ്മമാരുടെ സമഗ്രമായ വളർച്ച ലക്ഷ്യമാക്കി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രചോദിനി 2025 പൊടിമറ്റം നിർമല റിന്യൂവൽ സെന്ററിൽ നടത്തി.
വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. രൂപത മാതൃവേദി പ്രസിഡന്റ് ജിജി ജേക്കബ് അധ്യക്ഷത വഹിച്ചു.
രൂപത മാതൃവേദി ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, ഫാ. വർഗീസ് കാക്കല്ലിൽ, രൂപത ആനിമേറ്റർ സിസ്റ്റർ ജ്യോതി മരിയ സിഎസ്എൻ, ജുബി വേഴമ്പശേരി, ബ്രദർ കെവിൻ നീറണാക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
രൂപതയുടെ വിവിധ ഇടവകകളിൽനിന്നുമുള്ള മാതാക്കൾ പരിശീലന പരിപാടിയിൽ പങ്കെടുക്കുകയും രൂപത, ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.