ക​ട്ട​പ്പ​ന: അ​ന്ത​രി​ച്ച നാ​ട​കാ​ചാ​ര്യ​ന്‍ എം​സി ക​ട്ട​പ്പ​ന​യു​ടെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക ആ​ച​ര​ണം മേയ് 14ന് ​ക​ട്ട​പ്പ​ന​യി​ല്‍ വി​പു​ല​മാ​യി ആ​ച​രി​ക്കാ​ന്‍ തീ​രു​മാ​നം. ഇ​തി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ക​ട്ട​പ്പ​ന​യി​ല്‍ ചേ​ര്‍​ന്നു.

എംസിയു​ടെ സം​ഭാ​വ​ന​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ഓ​ര്‍​മ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം, അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം, ക​ട്ട​പ്പ​ന ദ​ര്‍​ശ​ന​യു​ടെ നാ​ട​ക​മാ​യ സെ​നീ​ബി​ന്‍റെ അ​വ​ത​ര​ണം എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും. 30ലേ​റെ പ്രൊ​ഫ​ഷ​ണ​ല്‍ നാ​ട​ക​ങ്ങ​ളി​ലാ​യി 7000ലേ​റെ വേ​ദി​ക​ളി​ല്‍ എംസി ക​ട്ട​പ്പ​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും അ​ദ്ദേ​ഹം വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

കാ​ഴ്ച, പ​ളു​ങ്ക്, നാ​യ​ക​ന്‍ തു​ട​ങ്ങി​യ​വ​യാ​ണ് ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ള്‍. 2007-ല്‍ ​കൊ​ല്ലം അ​രീ​ന​യു​ടെ "ആ​രും കൊ​തി​ക്കു​ന്ന​ മ​ണ്ണ്' എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചു. 2014-ല്‍ ​കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ അ​ഭി​ന​യ​ശ്രീ പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചു. വാ​ര്‍​ധ​ക്യസ​ഹ​ജ​മാ​യ അ​സു​ഖ​ത്തെത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

ക​ട്ട​പ്പ​ന പ്ര​സ് ക്ല​ബ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​നാ ടോ​മി അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ കെ.​ജെ. ബെ​ന്നി, കൗ​ണ്‍​സി​ല​ര്‍ സി​ജു ച​ക്കും​മൂ​ട്ടി​ല്‍, വി​വി​ധ സം​ഘ​ട​നാപ്ര​തി​നി​ധി​ക​ള്‍, ക​ലാ-​സാം​സ്‌​കാ​രി​ക, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.