കേരള ഗവൺമെന്റ് കോണ്‍ട്രാക്റ്റേഴ്സ് ഫെഡറേഷന് ജില്ലാ സമ്മേളനം നാളെ
1545431
Friday, April 25, 2025 11:53 PM IST
കട്ടപ്പന: കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് ജില്ലാ സമ്മേളനം 27ന് കട്ടപ്പന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ ഗവണ്മെന്റ് കരാറുകാര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് നിലവില്‍ കടന്നു പോകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. തൊടുപുഴ താലൂക്ക് ഒഴിച്ച് മറ്റ് ഒരു താലൂക്കിലും ക്രഷറുകളോ, പാറമടകളോ ഇല്ല. അതുകൊണ്ട് അടുത്ത ജില്ലകളില്‍ നിന്നും കമ്പം, തേനി എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് നിര്‍മാണ സാധനങ്ങള്‍ എത്തിക്കുന്നത്. 100 മുതല്‍ 200 കിലോ മീറ്റര്‍ വരെ ദൂരമുണ്ട്. 15 കിലോമീറ്ററിനുളളില്‍ മെറ്റിരിയല്സ് ലഭിക്കുമെന്ന അനുമാനത്തിലാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ഇതിനാല്‍ വര്‍ക്ക് കോണ്‍ട്രാക്ടേഴ്സിന് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇടുക്കി ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. എല്ലാ താലുക്കിലും രണ്ട്, മൂന്ന് പാറമടകള്‍, ക്രഷര്‍ എന്നിവ അനുവദിച്ച് പ്രശ്ന പരിഹാരം കാണണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഷാജി ജോസഫ് അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ ഇ.എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി കൃഷ്ണന്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.ജെ വര്‍ഗീസ്,
രക്ഷാധികാരി വി.കെ.സി. മമ്മദ് കോയ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോമോന് മാത്യു, ജില്ലാ സെക്രട്ടറി ജോണ്സണ്, കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, സിപിഎം ജില്ലാ കമ്മിറ്റിയംഗം സജി തുടങ്ങിയവര്‍ പ്രസംഗിക്കും.
അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കുമെന്ന് ഷാജി ജോസഫ്, ജോണ്സണ്, ജോമോന് മാത്യു, സിബി തോമസ്, സുരേഷ് എന്നിവര്‍ പറഞ്ഞു.