എൻജിഒ യൂണിയൻ ജില്ലാ സമ്മേളനത്തിന് തുടക്കം
1545890
Sunday, April 27, 2025 6:08 AM IST
കട്ടപ്പന: എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് സി.എസ്. മഹേഷ് പതാക ഉയർത്തി. ജില്ലാ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി കെ.കെ. പ്രസുഭകുമാർ, പി.എ. ജയകുമാർ, ടി.ജി. രാജീവ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റായി കെ.കെ.പ്രസുഭകുമാറിനെയും സെക്രട്ടറിയായി സി.എസ്. മഹേഷിനെയും ട്രഷററായി പി.എം. റഫീഖിനെയും തെരഞ്ഞെടുത്തു. പി.എ. ജയകുമാർ, കെ.എ. ബിന്ദു -വൈസ് പ്രസിഡന്റുമാർ, ടി.ജി. രാജീവ്, ജോബി ജേക്കബ് -ജോയിന്റ് സെക്രട്ടറിമാർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. കെ.ആർ. ഷാജിമോൻ, സജി ജോസഫ്, എ.എൻ. ചന്ദ്രബാബു, കെ.പി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 11ന് നടക്കുന്ന സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യും.