ൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണം. അടിമാലി സര്‍ക്കാര്‍ ഹൈസ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷം ഇന്ന്
1545887
Sunday, April 27, 2025 6:08 AM IST
അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്കൂള്‍ ഡയമണ്ട് ജൂബിലി നിറവിൽ. 1948ലാണ് സ്കൂള്‍ സ്ഥാപിതമായത്. സ്കൂളിന്റെ എഴുപത്തഞ്ചാമത് വാര്‍ഷികാഘോഷം ഇന്ന് നടക്കും. രാവിലെ ഒൻപതു മുതല്‍ ഒരു ദിവസം നീളുന്ന ആഘോഷപരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. പതാക ഉയര്‍ത്തലോടെ പരിപാടികള്‍ക്ക് തുടക്കമാകും.
ആദ്യകാല അധ്യാപക-വിദ്യാര്‍ഥി സംഗമം നടക്കും. ഉച്ചയ്ക്ക് സ്നേഹവിരുന്നിനു ശേഷം വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. എ. രാജ എംഎല്‍എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. പൊതു സമ്മേളനത്തിന് ശേഷം കലാസന്ധ്യയും അരങ്ങേറും.