ഡിസിഎൽ ക്യാന്പിന് നാളെ തുടക്കമാകും
1545889
Sunday, April 27, 2025 6:08 AM IST
കട്ടപ്പന: ദീപിക ബാലസഖ്യം ഇടുക്കി പ്രവിശ്യ സംഘടിപ്പിക്കുന്ന ദ്വിദിന ജീവിതദർശന ക്യാന്പ് 28, 29 തീയതികളിൽ മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ക്യാന്പ് ഉദ്ഘാടനം ചെയ്യും.
മേഖല രക്ഷാധികാരിയും സ്കൂൾ മാനേജരുമായ ഫാ. വർഗീസ് കുളംപള്ളി അധ്യക്ഷത വഹിക്കും. ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണഞ്ചിറ മുഖ്യപ്രഭാഷണം നടത്തും. അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോണ്സൻ, മെംബർ സോണിയ വെട്ടിക്കാല, ഫാ. ജോസഫ് കളപ്പുരക്കൽ, പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജ്കുട്ടി, പി.എസ്. സുധാകരൻ തുടങ്ങിയവർ പ്രസംഗിക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാന്പിൽ ആനുകാലിക പ്രസക്തിയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസ്സുകൾ നയിക്കും. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എംഎൽഎ തുടങ്ങിയവർ ക്യാന്പ് സന്ദർശിച്ചു സന്ദേശം നൽകും. മേഖലാ ഓർഗനൈസർമാരായ റെന്നി തോമസ്, കൊച്ചുറാണി ജോസഫ്, ഷാജി കിഴക്കേമുറി, ജയ്സൻ സ്കറിയ, സിസ്റ്റർ തെരേസ് ഡിഎം, ശാഖാ ഡയറക്ടർമാർ, മരിയൻ സ്കൂൾ അധ്യാപകർ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും.
രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കുട്ടികളും തിങ്കളാഴ്ച രാവിലെ ഒൻപതിന് മരിയൻ സ്കൂളിൽ എത്തണമെന്ന് ക്യാന്പ് ചീഫ് ടോം കണയങ്കവയൽ അറിയിച്ചു.