ചോറ്റുപാറ സ്കൂളിലെ മൂന്ന് അധ്യാപികമാർക്ക് സംസ്ഥാന അവാർഡ്
1545432
Friday, April 25, 2025 11:53 PM IST
നെടുങ്കണ്ടം: ഒന്നാം ക്ലാസിലെ അക്കാദമിക് വിജയ വഴികൾ പങ്കിട്ട സംസ്ഥാന അധ്യാപക സംഗമത്തിൽ ചോറ്റുപാറ ആർപിഎംഎൽപി സ്കൂളിന് മികച്ച നേട്ടം. സ്കൂളിലെ മൂന്ന് അധ്യാപികമാരെ സംസ്ഥാനത്തെ മികച്ച ഒന്നാം ക്ലാസ് അധ്യാപകരായി തെരഞ്ഞെടുത്തു. ഒന്നാംക്ലാസ് അധ്യാപികമാരായ എ. അശ്വതി, എം.ബി. ബിന്ദു, പ്രനീഷ കൃഷ്ണൻ എന്നിവരെയാണ് മികച്ച അധ്യാപികമാരായി തെരഞ്ഞെടുത്തത്.
ആർപിഎം ഫാമിലിയുടെ ടീം വർക്ക്, നവാഗതർക്കായി തയാറാക്കിയ കഥാപുസ്തകം, ഓരോ ക്ലാസ് പ്രവർത്തനത്തിലും രക്ഷിതാക്കളുടെ സജീവസാന്നിധ്യം, മികവഴക് വീഡിയോ, വിദ്യാലയം വീട്ടിലേക്ക് എന്നീ പ്രവർത്തനങ്ങളുമെല്ലാമാണ് ഇവരെ അവാർഡിന് അർഹരാക്കിയതെന്ന് പ്രധാന അധ്യാപിക ആർ. ദീപമോൾ, രക്ഷിതാക്കളുടെയും മറ്റ് സഹപ്രവർത്തകരുടെയും അകമഴിഞ്ഞ പിന്തുണയാണ് നേട്ടത്തിന് കാരണമെന്ന് അവാർഡ് ജേതാക്കൾ പറഞ്ഞു. അധ്യാപക കൂട്ടായ്മയാണ് നേമം ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് "മികവഴക്' എന്ന പേരിൽ അധ്യാപക സംഗമം സംഘടിപ്പിച്ചത്.