ജമ്മുകാഷ്മീരിലെ ഭീകരാക്രമണം: പ്രതിഷേധം
1545424
Friday, April 25, 2025 11:53 PM IST
വ്യാപാരികൾ
നെടുംങ്കണ്ടം: ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൂക്കുപാലം യൂണിറ്റിന്റെ നേതൃത്വത്തിൽ തൂക്കുപാലത്ത് മൗനജാഥ നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി തൂക്കുപാലം യൂണിറ്റ് പ്രസിഡന്റ് വി. എം സാലി, സെക്രട്ടറി പി.എൻ. ചിന്ത, ടി.കെ. തോമസ്, കെ. സുബൈർ, ഹുസൈൻ മോഡേൺ, സുനിൽ അറക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.
കോൺഗ്രസ് രാജാക്കാട്
രാജാക്കാട്: കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജാക്കാട് ടൗണിൽ മെഴുകുതിരി തെളിച്ച് ആദരാഞ്ജലി അര്‍പ്പിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോഷി കന്യാക്കുഴി, കെപിസിസി അംഗം ആർ. ബാലൻപിള്ള, ഉടുമ്പൻചോല ബ്ലോക്ക് പ്രസിഡന്റ് എം.പി. ജോസ്, ബിജു പുത്തൻപുര, കിങ്ങിണി രാജേന്ദ്രൻതുടങ്ങിയവർ നേതൃത്വം നൽകി.
സംഘപരിവാർ അടിമാലി
അടിമാലി: ജമ്മുകാഷ്മീരിലെ ഭീകരാക്രമണത്തിലും കൂട്ടക്കുരുതിയിലും പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രകടനം നടത്തി. ജില്ലാ കാര്യവാഹ് ബാബു, എം.പി. ജയന്, എ.പി. ശെല്വന് തുടങ്ങിയവർ നേതൃത്വം നല്കി.
കോണ്‍ഗ്രസ് ദേവികുളം
അടിമാലി: യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രധിഷേധ ജ്വാല സംഘടിപ്പിച്ചു.കോണ്‍ഗ്രസ് മുന്‍ അടിമാലി ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് തോമസ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ കനകന്, കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ. വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എം.എ. അന്‍സാരി, അമല്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നൽകി.
കോണ്‍ഗ്രസ് കട്ടപ്പന
കട്ടപ്പന: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ദീപം തെളിയിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു.
കട്ടപ്പന നഗരസഭാ മിനി സ്റ്റേഡിയത്തില്‍ എഐസിസി അംഗം അഡ്വ. ഇ.എം. അഗസ്തി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കെപിസിസിസി സെക്രട്ടറി തോമസ് രാജന്, ജോയി ആനിത്തോട്ടം, കെ.എ. മാത്യു, സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.