കൂന്പൻപാറ ഫാത്തിമമാതാ സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും
1507832
Thursday, January 23, 2025 11:53 PM IST
അടിമാലി: അടിമാലി കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപർക്കുള്ള യാത്രയയപ്പും നടന്നു. 34 വര്‍ഷത്തെ സേവനത്തിന് ശേഷം അധ്യാപക വൃത്തിയില്‍ നിന്നു വിരമിക്കുന്ന ഡൈന ജോസിനെ ചടങ്ങില്‍ ആദരിച്ചു.
കാര്ണിവാലേ - 2025 എന്ന പേരില്‍ നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. കാര്‍മല്‍ഗിരി പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. പ്രദീപ സിഎംസി അധ്യക്ഷത വഹിച്ചു.
ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, സ്കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ വില്‍സി മരിയ സിഎംസി, സിസ്റ്റര്‍ റീനറ്റ് സിഎംസി, ഫാ. ജോസഫ് വെളിഞ്ഞാലില്‍, എല്‍ദോസ് കൂറ്റപ്പാല കോര്‍ എപ്പിസ്കോപ്പ, അടിമാലി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ആനിയമ്മ ജോര്‍ജ്, കാര്‍മല ഗിരി പ്രൊവിന്‍സ് എഡ്യൂക്കേഷൻ സെക്രട്ടറി സിസ്റ്റര്‍ പ്രീതി സിഎംസി, പിടിഎ പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കെ. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.