തിരുനാളാഘോഷം
1507824
Thursday, January 23, 2025 11:53 PM IST
പള്ളിക്കാമുറി പള്ളിയിൽ
തൊടുപുഴ: പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ ഇടവക മധ്യസ്ഥയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നു മുതൽ 26 വരെ ആഘോഷിക്കും. ഇന്നു രാവിലെ 6.15നു വിശുദ്ധകുർബാന, നൊവേന. വൈകുന്നേരം അഞ്ചിന് വിശുദ്ധകുർബാന, നൊവേന, തിരുനാൾ കൊടിയേറ്റ്.
നാളെ രാവിലെ ആറിനും 7.30നും 9.30നും വിശുദ്ധകുർബാന, നൊവേന. 4.30നു വിശുദ്ധ കുർബാന-ഫാ.ടി.എം.ജോണ് ഒഎഫ്എം. സന്ദേശം-ഫാ.ജോണ് ചെമ്മനാംപാടത്ത്. ആറിന് പ്രദക്ഷിണം. 7.45നു സമാപനആശിർവാദം.
26നു രാവിലെ 5.45നും 7.30നും 9.30നും വിശുദ്ധകുർബാന, നൊവേന. 4.30നു തിരുനാൾകുർബാന, സന്ദേശം-ഫാ.സെബാസ്റ്റ്യൻ വലിയതാഴത്ത്. ഏഴിന് പ്രദക്ഷിണം.7.45നു സമാപനആശിർവാദം. 8.30നു നാടകം.
27നു രാവിലെ 6.15നു വിശുദ്ധകുർബാന, വൈകുന്നേരം അഞ്ചിന് ജപമാല, 5.30നു വിശുദ്ധകുർബാന, സെമിത്തേരി സന്ദർശനം എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ.മാത്യൂസ് നന്ദലത്ത് അറിയിച്ചു.
കോഴിമല പള്ളിയിൽ
കോഴിമല: സെന്റ് ജോസഫ് പള്ളിയിൽ ഇടവക തിരുനാൾ 24 മുതൽ 27 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ഷിജോ മങ്ങാടംപള്ളിൽ അറിയിച്ചു. 24ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോണ്സണ് മുണ്ടിയത്ത്.
25നു വൈകുന്നേരം 3.45ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോസ് വടക്കേടത്ത്, 5.15ന് തിരുനാൾ പ്രദക്ഷിണ സ്കൂൾകവല തിരുക്കുടുംബ കുരിശടിയിലേക്ക്,സന്ദേശം - ഫാ. ജയിംസ് പൊന്നന്പേൽ, 7.30ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം.
26ന് വൈകുന്നേരം 3.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന. 27നു വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ ഗാനമേള.
ചീനിക്കുഴി പള്ളിയിൽ
ചീനിക്കുഴി: സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വിശുദ്ധ കുർബാന, സന്ദേശം - ഫാ.ജീവൻ തുണ്ടിയിൽ.
നാളെ വൈകുന്നേരം 4.30ന് ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ.തോമസ് ഓലായത്തിൽ, പ്രസംഗം -ഫാ.ജിതിൻ വടക്കേൽ, 6.15ന് പ്രദക്ഷിണം. 26നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10.15ന് തിരുനാൾ കുർബാന-ഫാ.ജോസഫ് തറപ്പേൽ, 12ന് പ്രദക്ഷിണം, 12.30ന് സ്നേഹവിരുന്ന്. 27ന് മരിച്ചവരുടെ ഓർമദിനം, രാവിലെ 6.45ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി ഫാ.സെബാസ്റ്റ്യൻ പന്നാരക്കുന്നേൽ അറിയിച്ചു.
പെരിയാന്പ്ര പള്ളിയിൽ
പെരിയാന്പ്ര: സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനിപ്പള്ളിയുടെ പുതുപ്പരിയാരം സെന്റ് മേരീസ് കുരിശുപള്ളിയിൽ വിശുദ്ധ ദെവമാതാവിന്റെ ഓർമപ്പെരുന്നാൾ 26 മുതൽ 28 വരെ ആഘോഷിക്കും. 26നു രാവിലെ ഏഴിന് വിശുദ്ധ കുർബാന-ഫാ.എം.ജെ.ജേക്കബ്, 10.30ന് കൊടിയേറ്റ്. 27ന് വൈകുന്നേരം ആറിന് പ്രദക്ഷിണം, 7.30ന് സന്ധ്യാപ്രാർഥന, 8.30ന് സന്ദേശം-റവ.എം.സി.കുര്യാക്കോസ് റന്പാൻ, ഒൻപതിന് ആശിർവാദം.
28നു രാവിലെ 8.30ന് വിശുദ്ധ കുർബാന, 9.30ന് സന്ദേശം, 10ന് സ്ലീബ എഴുന്നള്ളിപ്പ്, 11ന് ആശിർവാദം.