അറക്കുളം സെന്റ് മേരീസ് പള്ളിയിൽ പ്ലാറ്റിനംജൂബിലി സമാപനവും തിരുനാളും
1497548
Wednesday, January 22, 2025 10:39 PM IST
അറക്കുളം: സെന്റ് മേരീസ് പുത്തൻപള്ളിയിൽ പ്ലാറ്റിനംജൂബിലി സമാപനവും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും 24 മുതൽ 26 വരെ ആഘോഷിക്കും.
നാളെ വൈകുന്നേരം 4.30നു കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധകുർബാന, നൊവേന-ഫാ. മൈക്കിൾ കിഴക്കേപറന്പിൽ. 5.30നു സെമിത്തേരി സന്ദർശനം. 25നു രാവിലെ ആറിന് വിശുദ്ധകുർബാന, 3.15നു കൃതജ്ഞതാബലി. അഞ്ചിന് ജൂബിലി സമാപന സമ്മേളനം-മോണ്‍. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.
പ്രഫ. എം.ജെ. ജേക്കബ്, കെ.എസ്. വിനോദ്, ഫാ. കുര്യൻ കാലായിൽ, സിസ്റ്റർ ജെസി മരിയ, ഫാ. തോമസ് പുതുശേരി, ഫാ. ജോസ് അഞ്ചാനിക്കൽ, കൊച്ചുറാണി ജോസ് എന്നിവർ പ്രസംഗിക്കും. 6.45നു സ്നേഹവിരുന്ന്. 7.15നു കലാസന്ധ്യ. 26നു രാവിലെ 5.30നു വിശുദ്ധകുർബാന, പത്തിന് തിരുനാൾകുർബാന, ജൂബിലി സന്ദേശം, ജൂബിലി സ്മാരക ഗ്രോട്ടോയുടെ വെഞ്ചരിപ്പ്-ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. നാലിന് വിവിധ പന്തലുകളിലേക്ക് പ്രദക്ഷിണം. 8.45നു സമാപന പ്രാർഥന. ഒന്പതിനു വാദ്യമേള ഡിസ്പ്ലേ എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ.മൈക്കിൾ കിഴക്കേപറന്പിൽ, സഹവികാരി ഫാ. ജോർജ് തറപ്പേൽ, ജനറൽ കണ്‍വീനർ കുരുവിള ജേക്കബ് കാരുവേലിൽ എന്നിവർ അറിയിച്ചു.