സ്ലാബിട്ട് മൂടാത്ത ഓട കാൽനട യാത്രികർക്ക് ഭീഷണിയാകുന്നു
1507828
Thursday, January 23, 2025 11:53 PM IST
ചെറുതോണി: ആലപ്പുഴ - മധുര സംസ്ഥാന പാതയിൽ കഞ്ഞിക്കുഴി എസ്എൻ സ്കൂളിനു മുന്നിലൂടെ പോകുന്ന ബൈപാസ് റോഡിൽ യാത്രക്കാർക്ക് അപകട ഭീഷണിയായി സ്ലാബ് ഇല്ലാത്ത ഓട. കഞ്ഞിക്കുഴി ടൗണിൽ നിന്ന് എസ്എൻ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് സ്കൂൾ, പോലീസ് സ്റ്റേഷൻ, റോസ്മെഡ് സ്കൂൾ എന്നിവിടങ്ങളിലേക്കു പോകുന്ന ബൈപാസ് റോഡിലാണ് സ്ലാബ് ഇട്ട് മൂടാത്ത ഓട ഭീഷണിയായിരിക്കുന്നത്.
നിരവധി സ്കൂൾ വിദ്യർഥികൾ യാത്ര ചെയ്യുന്ന ഇടുങ്ങിയ പാതയിൽ വാഹനങ്ങൾ വരുമ്പോൾ അരികിലേക്ക് മാറാൻ പറ്റാത്ത അവസ്ഥായാണ്.
ഇരുചക്രവാഹന യാത്രികർക്ക് തൊട്ടടുത്ത് എത്തിയാൻ മാത്രമേ ഓട കാണാൻ സാധിക്കൂ.