ക്രൈസ്തവ ജീവിതത്തിന്റെ അടിത്തറ പ്രത്യാശ - മാർ കല്ലറങ്ങാട്ട്
1497547
Wednesday, January 22, 2025 10:39 PM IST
തുടങ്ങനാട്: ഏതു പ്രതിസന്ധിയിലും പ്രത്യാശയുണ്ടെങ്കിൽ ഒരിക്കലും നിരാശപ്പെടേണ്ടിവരില്ലെന്ന് പാല രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയുടെ നവീകരിച്ച പള്ളിമേടയുടെ വെഞ്ചിരിപ്പ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ തീക്ഷ്ണതയാലും മൂല്യങ്ങളാലും മറ്റുള്ളവരെ ഉണർത്താനുള്ള ദൗത്യമാണ് നമുക്കുള്ളത്.
സഭയോടും സിനഡിനോടും ചേർന്നുപോകുന്ന ആധ്യാത്മികതയിലേക്കാണ് നാം വളരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നവീകരണ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിൽ നേതൃത്വം നൽകിയവരെ ബിഷപ് മെമന്റോ നൽകി ആദരിച്ചു. വികാരി ഫാ. ജോണ്സണ് പുള്ളീറ്റ്, രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് തടത്തിൽ, പ്രോക്കുറേറ്റർ ഡോ. ജോസഫ് മുത്തനാട്ട്, അസി. വികാരി ഫാ. മൈക്കിൾ ചാത്തൻകുന്നേൽ, പാരിഷ് കൗണ്‍സിൽ സെക്രട്ടറി അജിത്ത് പൂവത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.