ഇടുക്കി മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾക്ക് 10 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ
1497554
Wednesday, January 22, 2025 10:39 PM IST
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നിർമാണത്തിനായി 10 കോടി രൂപ അനുവദിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അധീനതയിലുള്ള റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്.
റോഡുകളുടെ എസ്റ്റിമേറ്റ് തയാറാക്കി അതത് പഞ്ചായത്ത് / ബ്ലോക്ക് അസിസ്റ്റന്റ് എൻജിനിയർമാർ മുഖേന നൽകി സാങ്കേതിക അനുമതി നേടണം. ജില്ലാ കളക്ടർ തുടർ നടപടികൾ സ്വീകരിക്കണം.
തെള്ളിത്തോട് - പുളിക്കൽപടി - പാറത്തോട് റോഡ് - 40 ലക്ഷം രൂപ, ചെന്പകപ്പാറ - ദൈവമേട് റോഡ് - 25 ലക്ഷം, ഗുരുമന്ദിരം - കൂട്ടക്കൽ റോഡ് - 25 ലക്ഷം, കക്കാട്ടുകട-അഞ്ചുരുളി റോഡ് - 40 ലക്ഷം, പാറക്കടവ് - ആനകുത്തി - അപ്പാപ്പൻ പടി റോഡ് - 45 ലക്ഷം, കൊച്ചുകരിന്പൻ - സിഎസ്ഐ കുന്ന് റോഡ് - 45 ലക്ഷം, നിർമലസിറ്റി -സുവർണ്ണഗിരി -പൊന്നക്കവല -കക്കാട്ടുകടവ് റോഡ് - 45 ലക്ഷം, കള്ളിപ്പാറ - മാലികുത്ത് റോഡ് - 15 ലക്ഷം, ചക്കുംമൂട്ടിൽപടി - തേവർകുന്നേൽപടി റോഡ് - 15 ലക്ഷം, വാർഡ് 10 കൽത്തൊട്ടി - വെങ്ങാലൂർക്കട കോളനി റോഡ് - 45 ലക്ഷം, പെരിയോൻകവല കോടാലി പാറ റോഡ് - 20 ലക്ഷം, മരക്കാനം പൊന്മുടി റോഡ് - 45 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
ഇതോടൊപ്പം കഞ്ഞിക്കുഴി - കീഴങ്ങാനം - 45 ലക്ഷം, ഒൻപതാം മൈൽ മണമേൽ പടി റോഡ് - 30 ലക്ഷം, നിർമലസിറ്റി - വാഴവര റോഡ് -25 ലക്ഷം, ചിറ്റടിക്കവല - കരിക്കുംമേട് റോഡ് -15 ലക്ഷം, പുഷ്പഗിരി കോഫി ബോർഡ് - പാറക്കടവ് റോഡ് - 20 ലക്ഷം, സ്കൂൾകവല - അന്പലമേട് - തൂക്കുപ്പാലം റോഡ് - 40 ലക്ഷം, മേരിഗിരി -പ്ലാത്തറപടി - കുപ്പച്ചാംപടി റോഡ് - 20 ലക്ഷം, ലബ്ബക്കട - കൽതൊട്ടി റോഡ് 40 ലക്ഷം, തീയേറ്റർ പടി - താന്നിക്കണ്ടം റോഡ് - 45 ലക്ഷം, ഉപ്പുതോട് റേഷൻകടസിറ്റി - അന്പലമേട് റോഡ് - 20 ലക്ഷം, കീരിത്തോട് ഏഴാം കൂപ്പ് റോഡ് - 45 ലക്ഷം, തോപ്രാംകുടി - ലത്തീൻപള്ളിപടി റോഡിൽ സംരക്ഷണഭിത്തി - 20 ലക്ഷം, വരിക്കമുത്തൻ - മൈലപ്പുഴ -അന്പലക്കവല റോഡ് - 45 ലക്ഷം, മേലേകുന്നേപ്പടി - മക്കുവള്ളി റോഡ് - 30 ലക്ഷം, വിമലഗിരി ഇഎൽ സിറ്റി പാണ്ടിപ്പാറ റോഡ് - 40ലക്ഷം, നരിംയപാറ - സ്കൂൾക്കവല - കോളജ് മല റോഡ് - 15 ലക്ഷം, വെള്ളിലാംകണ്ടം -കിളക്കേമാട്ടുക്കട റോഡ് - 40 ലക്ഷം, പാണ്ടിപ്പാറ - ഈട്ടികവല - കൂട്ടക്കല്ല് - മത്തായിപ്പടി റോഡ് - 30 ലക്ഷം എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട് .