പിബിഎസ് സംസ്ഥാന സമ്മേളനം നാളെ മുതൽ തൊടുപുഴയിൽ
1497549
Wednesday, January 22, 2025 10:39 PM IST
തൊടുപുഴ: പൗരസ്ത്യ ഭാഷാധ്യാപക സംഘടനയുടെ സംസ്ഥാന സമ്മേളനവും വിദ്യാഭ്യാസ സാംസ്കാരിക സെമിനാറും നാളെമുതൽ 25 വരെ പാപ്പൂട്ടിഹാളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 10നു സംസ്ഥാന അധ്യക്ഷൻ കെ. ദിനേഷ്കുമാർ പതാക ഉയർത്തും. തുടർന്നു പ്രവർത്തകസമിതി യോഗം ചേരും. 2.30നു നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ സംസ്ഥാന അധ്യക്ഷൻ പി. നാരായണൻ ഉദ്ഘാടനം ചെയ്യും. ആറിന് നടക്കുന്ന കുടുംബസംഗമം പി.പി. കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്യും. 24നു രാവിലെ എട്ടിന് തെരഞ്ഞെടുപ്പ് . രാവിലെ പത്തിന് നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ സാംസ്കാരിക സെമിനാറിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. നഗരസഭാ ചെയർപേഴ്സണ് സബീന ബിഞ്ചു മുഖ്യാതിഥിയായിരിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. കെഎസ്ടിഎഫ് ജനറൽ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ, മാത്യു അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 1.30നു നടക്കുന്ന സമാപന യാത്രയയപ്പ് സമ്മേളനം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജെസി ജോസഫ് മുഖ്യാതിഥിയായിരിക്കും. നഗരസഭാ വൈസ് ചെയർപേഴ്സണ് പ്രഫ. ജെസി ആന്റണി മുഖ്യപ്രഭാഷണം നടത്തും. ബാബു ഏബ്രഹാം, പി. നാരായണൻ എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ എം.സി. തോമസ്, എ.എൻ. പുരുഷോത്തമൻ നന്പൂതിരി എന്നിവരെ ആദരിക്കും.