തിരുനാളാഘോഷം
1497542
Wednesday, January 22, 2025 10:39 PM IST
നാരകക്കാനം സെന്റ് ജോസഫ്സ്
പള്ളിയിൽ തിരുനാൾ
ചെറുതോണി: നാരകക്കാനം സെന്റ് ജോസഫ്സ് പള്ളിയില്‍ ഇടവക തിരുനാള്‍ 24, 25, 26 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യന്‍ മേലേട്ട് അറിയിച്ചു.
24ന് വൈകുന്നേരം നാലിന് ജപമാല, 4.20ന് വാഹന വെഞ്ചരിപ്പ്, 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, അഞ്ചിന് വിശുദ്ധ കുര്‍ബാന, 6.15ന് സെമിത്തേരി സന്ദര്‍ശനം.
25ന് രാവിലെ ആറിന് തിരുസന്നിധിയില്‍, 6.15ന് പ്രഭാത പ്രാര്‍ത്ഥന, 6.30ന് നൊവേന, വൈകുന്നേരം 4.15ന് ലദീഞ്ഞ്, 4.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന - ഫാ. ജോസഫ് കുഴിയംപ്ലാവില്‍, ആറിന് പ്രദക്ഷിണം തകരപ്പള്ളിമേട് കുരിശുപള്ളിയിലേക്ക്, പ്രസംഗം - സിജോ ഇലന്തൂര്‍.
26ന് രാവിലെ ആറിന് തിരുസന്നിധിയില്‍, 6.15ന് സപ്ര, 6.30ന് നൊവേന, 6.45ന് വിശുദ്ധ കുര്‍ബാന, 10ന് ലദീഞ്ഞ്, 10.15ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന - ഫാ. അലോഷ്യസ് പോളയ്ക്കല്‍, തിരുനാൾ സന്ദേശം -ഫാ. വിനീത് വാഴേക്കുടിയില്‍, ഉച്ചയ്ക്ക് 12ന് ടൗണ്‍ പ്രദക്ഷിണം, സ്നേഹവിരുന്ന്.
വെള്ളത്തൂവൽ പള്ളിയിൽ തിരുനാൾ
വെള്ളത്തൂവൽ: വെള്ളത്തൂവൽ സെന്റ് ജോർജ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെയും വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെയും തിരുനാൾ 24, 25, 26 തീയതികളിൽ ആഘോഷിക്കും.
24ന് രാവിലെ ആറിന് സപ്ര, നൊവേന, വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം - ഫാ. ഡോണ്‍ ഇളംപുരയിടത്തിൽ, 5.45 ന് സെമിത്തേരി സന്ദർശനം. 25 ന് രാവിലെ ആറിന് സപ്ര, നൊവേന, വിശുദ്ധ കുർബാന, അന്പ് എഴുന്നള്ളിക്കൽ, 3.15 ന് വാഹന വെഞ്ചിരിപ്പ്, നാലിന് നൊവേന, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോജു അടന്പകല്ലേൽ, 5.30 ന് എസ് വളവ് കപ്പേളയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, സന്ദശം - ബിജു
കൊച്ചുപുരയ്ക്കൽ. 26ന് രാവിലെ ആറിന് സപ്ര, നൊവേന, ലദീഞ്ഞ്, വിശുദ്ധ കുർബാന, അന്പ് എഴുന്നള്ളിക്കൽ, ഒൻപതിന് നൊവേന, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോമിൻ പഴുക്കുടിയിൽ, സന്ദേശം, 11.30 ന് വിമലാസിറ്റി ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, 12.30 ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, ഊട്ടു നേർച്ച.
കുമളി പള്ളിയിൽ തിരുനാൾ നാളെ തുടങ്ങും
കുമളി: കുമളി സെന്റ് തോമസ് ഫെറോനാ പള്ളി തിരുനാൾ നാളെ ആരംഭിക്കും. 26ന് സമാപിക്കും.
നാളെ രാവിലെ 5.45 ന് സപ്ര, ആറിന് വിശുദ്ധ കുർബാന, ഏഴിന് ഭവനങ്ങളിൽ കൊടി ഉയർത്തൽ, ഒൻപതിന് രോഗികൾക്ക് ഭവനങ്ങളിൽ വിശുദ്ധ കുർബാന നല്കൽ, വൈകുന്നേരം 4.30 ന് കുമളി, രണ്ടാം മൈൽ, അട്ടപ്പള്ളം, മുരിക്കടി പ്രദേശങ്ങളിൽനിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിലേക്ക്, 4.45ന് കൊടിയേറ്റ്, വചന പ്രഘോഷണം - ഫാ. ജോർജ് തെരുവൻകുന്നേൽ, രൂപതയിലെ നവവൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 25ന് രാവിലെ ആറിന് സപ്ര, വിശുദ്ധ കുർബാന, രൂപ പ്രതിഷ്ഠ, വൈകുന്നേരം 4.30ന് സീറോ മലങ്കര റീത്തിൽ വിശുദ്ധ കുർബാന - ഫാ. കുര്യൻ പാറത്താനത്ത്, ആറിന് പട്ടണംചുറ്റി പ്രദക്ഷിണം, സമാപന ആശീർവാദം, ആകാശവിസ്മയം. 26ന് രാവിലെ 6.15ന് സുപ്ര, 6.30ന് വിശുദ്ധ കുർബാന, ഒൻപതിന് രോഗികൾക്കും വയോധികർക്കുമുള്ള വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് റാസ - ഫാ. സെബാസ്റ്റ്യൻ കൈപ്പൻപ്ളാക്കൽ, സന്ദേശം - ഫാ. സെബാസ്റ്റ്യൻ പുളിക്കകുന്നേൽ, 6.30ന് തോമാശ്ളീഹായുടെ തിരുശേഷിപ്പ് പ്രദക്ഷിണവും വണക്കവും പ്രസുദേന്തി വാഴ്ച, ആകാശവിസ്മയം.
കരിമ്പൻ സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
കരിമ്പൻ : സെന്റ് മേരീസ് ടൗൺ പള്ളിയിൽ 24, 25, 26 തീയതികളിൽ ഇടവക തിരുനാളും ജൂബിലി വർഷ ഉദ്ഘാടനവും നടക്കുമെന്ന് ഇടവക വികാരി ഫാ. ജോസഫ് പാലക്കുടിയിൽ അറിയിച്ചു. 24ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസരൂപ പ്രതിഷ്ഠ, ജൂബിലി കവാടം തുറക്കൽ -ഫാ. മാത്യു കാക്കനാട്, അഞ്ചിന് ജൂബിലി തിരിതെളിക്കൽ,ആഘോഷമായ വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം - ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് കലാസന്ധ്യ. 25ന് വൈകുന്നേരം നാലിന് ലദീഞ്ഞ്, നൊവേന, ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോസഫ് തച്ചുകുന്നേൽ, വിശ്വാസ പ്രഘോഷണ റാലി, തിരുനാൾ സന്ദേശം - ഫാ. ജേക്കബ് റാത്തപ്പള്ളിൽ, രാത്രി എട്ടിന് കരിമ്പൻ രാഗധാരയുടെ കരോക്കെ ഗാനമേള. 26ന് വൈകുന്നേരം 4.45ന് നൊവേന,ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം -ഫാ. ജെയിംസ് പൊന്നമ്പേൽ, രാത്രി ഏഴിന് ഓച്ചിറ തിരുഅരങ്ങിന്റെ സാമൂഹ്യ നാടകം - ആകാശം വരയ്ക്കുന്നവർ.
തങ്കമണി സെന്റ് തോമസ് പള്ളിയിൽ തിരുനാൾ
തങ്കമണി : സെന്റ് തോമസ് ഫൊറോന ദൈവാലയത്തിൽ ഇടവക തിരുനാൾ 24, 25,26 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി റവ.ഡോ. ജോസ് മാറാട്ടിൽ, സഹവികാരി ഫാ. ജോർജ് കായംകാട്ടിൽ എന്നിവർ അറിയിച്ചു. 24ന് രാവിലെ 5.50 ന് പ്രഭാത പ്രാർത്ഥന, 6.05 ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.15ന് സായംകാല പ്രാർഥന, 4.30ന് ആഘോഷമായ സുറിയാനി കുർബാന, സന്ദേശം - ഫാ. തോമസ് ഉറുമ്പിത്തടത്തിൽ. 25ന് വൈകുന്നേരം 3.45ന് ലദീഞ്ഞ് - ഫാ. ജോസഫ് തേനമ്മാക്കൽ, നാലിന് റാസ കുർബാന, സന്ദേശം - ഫാ. പോളി മണിയാട്ട്, ആറിന് പ്രദക്ഷിണം ഈട്ടിക്കവല ഭാഗത്തേക്ക്. 26ന് രാവിലെ 5.45ന് പ്രഭാത പ്രാർഥന, 6.05നും 7.30നും വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന, വയോജനങ്ങളെ ആദരിക്കൽ, വൈകുന്നേരം നാലിന് ലദീഞ്ഞ്, 4.15ന് ആഘോഷമായ തിരുനാൾ കുർബാന,സന്ദേശം - ഫാ. ജോസഫ് പാറക്കടവിൽ, ആറിന് പ്രദക്ഷിണം തങ്കമണി ടൗണിലേക്ക്, രാത്രി 7.30ന് ആലപ്പുഴ സൂര്യകാന്തിയുടെ സാമൂഹ്യ സംഗീത നാടകം - കല്യാണം.