ഒൗസേപ്പ് ജോണ് പുളിമൂട്ടിലിന് നാടിന്റെ യാത്രാമൊഴി
1507821
Thursday, January 23, 2025 11:53 PM IST
തൊടുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച പുളിമുട്ടിൽ സിൽക്സ് ചെയർമാൻ ഒൗസേപ്പ് ജോണിന്റെ (88) സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകളിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപത മെത്രാൻ മാർ മാത്യു മൂലക്കാട്ട് എന്നിവർ രാവിലെ തൊടുപുഴ മാരിയിൽകലുങ്കിലെ വസതിയിലെത്തി പ്രാർഥന നടത്തി.
രാഷ്ട്രദീപികയ്ക്കു വേണ്ടി മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് റീത്ത് സമർപ്പിച്ചു. പി.ജെ.ജോസഫ് എംഎൽഎ. എംപിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ് , ജനപ്രതിനിധികൾ, വൈദികർ, കന്യാസ്ത്രീകൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി സംഘടന ഭാരവാഹികൾ, പുളിമൂട്ടിൽ സിൽക്സ് ജീവനക്കാർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ ആദരാഞ്ജലി അർപ്പിച്ചു.