വീരപ്പൻ സന്തോഷിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടു പേര് പിടിയില്‍
1507827
Thursday, January 23, 2025 11:53 PM IST
അടിമാലി: കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പ്രതി അടിമാലി സ്വദേശി വീരപ്പന് സന്തോഷെന്ന സന്തോഷിനെ ഒളിവില്‍ കഴിയാൻ സഹായിച്ച രണ്ടു പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. പഴമ്പിള്ളിച്ചാല്‍ വല്ലനാമറ്റത്തിൽ ഷൈന്‍(33), കണ്ണൂര്‍ രാമമംഗലം സ്വദേശി പിലാപ്പിള്ളി ഹരീഷ്(39) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍നിന്നു മ്ലാവിറച്ചിയും പോലീസ് കണ്ടെടുത്തു.
സന്തോഷ് പോലീസിനെ കബളിപ്പിച്ച് നാളുകളായി ഒളിവില്‍ കഴിയുകയാണ്. ഇയാള്‍ പഴമ്പിള്ളിച്ചാല്‍ മേഖലയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസിനെ കണ്ട് സന്തോഷ് ഓടി രക്ഷപ്പെട്ടു.