സമർപ്പിത സംഗമം സംഘടിപ്പിച്ചു
1497551
Wednesday, January 22, 2025 10:39 PM IST
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് സമർപ്പിതരായ പൂർവവിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു.
എഴുപതോളം വൈദികരും സമർപ്പിതരും പങ്കെടുത്തു. കോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി മുൻ സെക്രട്ടറി ഫാ. കുര്യാക്കോസ് കൊടകല്ലിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ വൈദികരെയും സന്യസ്തരെയും മെമന്റോ നൽകി ആദരിച്ചു. മുൻ സ്കൂൾ മാനേജർമാരായ ഫാ. തോമസ് കപ്യാരുമല, ഫാ. തോമസ് കുഴിഞ്ഞാലിൽ, പ്രിൻസിപ്പൽ ബിസോയി ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, ഹോളി ഫാമിലി എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ.ടി. തോബിയാസ് എന്നിവർ പ്രസംഗിച്ചു.
ഫാ. ടോണി കുഴുപ്പിള്ളി വചന സന്ദേശം നൽകി. ഫാ. ജോണ് മുരിങ്ങമറ്റത്തിന്റെ മുഖ്യകാർമികത്വത്തിൽ ഒൻപത് വൈദികർ ചേർന്ന് വിശുദ്ധ ബലി അർപ്പിച്ചു.