രാരിച്ചൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും
1496152
Friday, January 17, 2025 11:25 PM IST
ഇടുക്കി: ജില്ലാ പഞ്ചായത്തിലേക്ക് ഇന്നു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എം പ്രതിനിധി രാരിച്ചൻ നീറണാകുന്നേൽ പ്രസിഡന്റാകും. എൽഡിഎഫ് ധാരണ പ്രകാരം ജില്ലാ പഞ്ചായത്തിലെ അവസാന വർഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ്-എമ്മിനാണ്. കേരള കോണ്‍ഗ്രസ്-എം ഇടുക്കി ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗവുമാണ് രാരിച്ചൻ.
കുമളി അണക്കര സ്വദേശിയായ ഇദ്ദേഹം ചക്കുപള്ളം പഞ്ചായത്തംഗം, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെംബർ, കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം, അണക്കര വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്, ലയണ്‍സ് ക്ലബ് റീജണൽ ചെയർമാൻ, സോണൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ പതിനാറംഗ ഭരണസമിതിയിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ആറും അംഗങ്ങളാണുള്ളത്. ഇന്നു 11നാണ് തെരഞ്ഞെടുപ്പ്.