തിരുനാളാഘോഷം: സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി
1495394
Wednesday, January 15, 2025 6:27 AM IST
മുട്ടം: മുട്ടം സിബിഗിരി പള്ളിയില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാള്‍ 17 മുതല്‍ 20 വരെ ആഘോഷിക്കുമെന്നു വികാരി ഫാ. ജോണ്‍ പാളിത്തോട്ടം, അസി. വികാരി ഫാ. ജോണ്സണ് പാക്കരമ്പേല്‍ എന്നിവര്‍ അറിയിച്ചു. തിരുനാളിനുമുന്നോടിയായി നൊവേന ആരംഭിച്ചു. 16നു സമാപിക്കും.
17നു ടൗണ്‍ പള്ളിയില്‍ രാവിലെ ആറിന് ഉണ്ണീശോയുടെ നൊവേന. വൈകുന്നേരം 4.30ന് തിരുനാള്‍ കൊടിയേറ്റ്. ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം, നൊവേന- പാലാ രൂപത വികാരി ജനറാള്‍ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്. ആറിന് ഇടവകദിനാഘോഷവും ശതാബ്ദി സ്മരണിക പ്രകാശനവും. ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കൽ. അധ്യക്ഷൻ- മോണ്‍. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്.
18ന് രാവിലെ ആറിനു വിശുദ്ധ കുര്‍ബാന. തിരുസ്വരൂപ പ്രതിഷ്ഠ. വിശുദ്ധ കുര്‍ബാന- ഫാ. ജോണ്സണ് പാക്കരമ്പേല്‍. തുടര്‍ന്നു കഴുന്നു വെഞ്ചരിപ്പ് വാര്‍ഡുകളിലേക്ക്. വൈകുന്നേരം ആറിനു വിവിധ വാര്‍ഡുകളില്‍നിന്നുള്ള കഴുന്നു പ്രദക്ഷിണം. 7.30ന് കഴുന്നു പ്രദക്ഷിണസംഗമം. സന്ദേശം- പാലാ രൂപത വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍.
19നു പ്രധാന തിരുനാള്‍ ദിനത്തില്‍ സിബിഗിരി പള്ളിയിൽ രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് തിരുനാള്‍ കുര്‍ബാന. സന്ദേശം- റവ. ഡോ. ബിനോയി ചേക്കോന്തയില്‍ സിഎംഐ. പ്രദക്ഷിണം-മുട്ടം ടൗണ്പള്ളിയിലേക്ക്. ലദീഞ്ഞ്-ഊരക്കുന്ന് പള്ളി വികാരി ഫാ. സജി പുത്തന്‍പുരയ്ക്കല്‍. തിരുനാള്‍ പ്രദക്ഷിണം സിബിഗിരി പള്ളിയിലേക്ക്. വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം- നീലൂര്‍ പള്ളി വികാരി ഫാ. മാത്യു പാറത്തൊട്ടി. തുടര്‍ന്നു നാടകം.
തിരുനാളിനു കൈക്കാരന്മാരായ തോമസ് ഊന്നുപാലത്തിങ്കല്‍, ജിമ്മി മ്ലാക്കുഴിയില്,ബെന്നി ജോസഫ് നീണ്ടൂര്‍, ജോര്‍ജ് മത്തായി മ്ലാക്കുഴിയില് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളി
കുണിഞ്ഞി: പാദുവാഗിരി സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 17 മുതൽ 19 വരെ ആഘോഷിക്കും. 17ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന-ഫാ. ബർക്കുമാൻസ് കുന്നുംപുറം. 18ന് ഉച്ച കഴിഞ്ഞ് മൂന്നിന് വീട്ടന്പ് പ്രദക്ഷിണം, 4.45ന് തിരുനാൾ കുർബാന , നൊവേന-ഫാ. കുര്യാക്കോസ് പുളിന്താനത്ത്, സന്ദേശം- ഫാ. തോമസ് പടിഞ്ഞാറേക്കുറ്റ്, തുടർന്ന് പ്രദക്ഷിണം.
19ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ലദീഞ്ഞ്, തിരുനാൾ കുർബാന-ഫാ. ബോബി മുട്ടത്തുവാളായിൽ, സന്ദേശം -ഫാ. മാത്യു തറപ്പേൽ , തുടർന്ന് പ്രദക്ഷിണം എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി ഫാ. വർക്കി മണ്ഡപത്തിൽ അറിയിച്ചു.
മൂലമറ്റം സെന്റ് ജോർജ് പള്ളി
മൂലമറ്റം: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 17 മുതൽ 19 വരെ ആഘോഷിക്കും. 17ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ-ഫാ.കുര്യൻ കാലായിൽ, 4.45ന് വിശുദ്ധ കുർബാന. 18ന് രാവിലെ 5.45നും ഏഴിനും വിശുദ്ധ കുർബാന, 4.30ന് വിശുദ്ധ കുർബാന, സന്ദേശം -ഫാ. ജോർജ് ഞാറ്റുതൊട്ടിയിൽ, ആറിന് മൂലമറ്റം ടൗണിലേയ്ക്ക് ജപമാല പ്രദക്ഷിണം, 7.30ന് ആശീർവാദം.
17ന് രാവിലെ 5.30നും 7.30നും 9.30നും വിശുദ്ധ കുർബാന, നാലിന് തിരുനാൾ കുർബാന-ഫാ. മാത്യു വെട്ടുകല്ലേൽ, സന്ദേശം -ഫാ. ജോണ്‍ വയലിൽ, ആറിന് അശോകയിലേക്ക് പ്രദക്ഷിണം, എട്ടിന് സമാപനാശീർവാദം -ഫാ. സിറിയക് പുത്തേട്ട് എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി ഫാ. കുര്യൻ കാലായിൽ, ഫാ. തോമസ് താന്നിമലയിൽ എന്നിവർ അറിയിച്ചു.
വണ്ടന്മേട് സെന്റ് ആന്റണീസ് പള്ളി
വണ്ടേന്മട്: സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക തിരുനാൾ 17 മുതൽ 19 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. വർഗീസ് കാക്കല്ലിൽ അറിയിച്ചു. 17ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, കഴുന്നു വെഞ്ചരിപ്പ്, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജോസ്മോൻ കൊച്ചുപുത്തൻപുരയിൽ എംഎസ്എഫ്എസ്.
18ന് ഉച്ചകഴിഞ്ഞ് 3.30ന് വാദ്യമേളങ്ങൾ, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജോണി ഇടയ്ക്കാട്ട് എംസിബിഎസ്, 6.30ന് പ്രദക്ഷിണം, തിരുനാൾ സന്ദേശം - മാർ അന്തോനീസ് കുരിശടിയിൽ (പുതിയത്) ഫാ. സിറിൾ തളിയൻ സിഎംഐ.
19ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജോഷി വാണിയപ്പുരയ്ക്കൽ, 6.30ന് ശിങ്കാരിമേളം, 7.30ന് ആകാശവിസ്മയം.