സ്വപ്നഭവനം പദ്ധതി: വീടിന്റെ താക്കോൽദാനം ഇന്ന്
1495392
Wednesday, January 15, 2025 6:27 AM IST
തൊടുപുഴ: ലയണ്‍സ് ക്ലബ് തൊടുപുഴ മെട്രോയുടെ സേവന പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന സ്വപ്നഭവനം പദ്ധതിയിൽ കരിങ്കുന്നം മറ്റത്തിപ്പാറയിൽ നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽദാനം ഇന്ന് രാവിലെ 10.30ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലയണ്‍സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318-സി, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ വീട് പുളിക്കപ്പാറയിൽ പത്മനാഭൻ-രമണി ദന്പതികൾക്കാണ് കൈമാറുന്നത്. ലയണ്‍സ് ഇന്റർനാഷണൽ ഏരിയ ലീഡർ അഡ്വ. എ.വി. വാമനകുമാർ താക്കോൽദാനം നിർവഹിക്കും. ലയണ്‍സ് ക്ലബ് തൊടുപുഴ മെട്രോ പ്രസിഡന്റ് സി.സി. അനിൽകുമാർ അധ്യക്ഷത വഹിക്കും.
ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നന്പൂതിരി, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ്, ഭാരവാഹികളായ ശ്രീജിത് കെ. ഉണ്ണിത്താൻ, ജോസ് മംഗലി, ജോർജ് സാജു, സിബി ഫ്രാൻസീസ്, ഷിൻസ് സെബാസ്റ്റ്യൻ, രതീഷ് ദിവാകരൻ, എൻ.എൻ. സനൽ, ജോഷി ജോർജ്, ജിജോ കാളിയാർ, വിനോദ് കണ്ണോളിൽ എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് സി.സി. അനിൽകുമാർ, സെക്രട്ടറി ജിജോ കാളിയാർ, ജോഷി ജോർജ്, രതീഷ് ദിവാകരൻ, റെജി വർഗീസ് എന്നിവർ പങ്കെടുത്തു.