ടൂറിസം ക്ലബ് ഉദ്ഘാടനം ചെയ്തു
1495393
Wednesday, January 15, 2025 6:27 AM IST
മൂലമറ്റം: അറക്കുളം പഞ്ചായത്ത് ടൂറിസം കൗണ്‍സിലിന്റെ നേതൃത്വത്തിൽ ആരംഭിച്ച ടൂറിസം ക്ലബ്ബിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ നിർവഹിച്ചു. ടൂറിസം കൗണ്‍സിൽ കോ-ഓർഡിനേറ്റർ സണ്ണി കൂട്ടുങ്കൽ അധ്യക്ഷത വഹിച്ചു. മൂലമറ്റം സെന്റ് ജോസഫ് കോളജ് അസി. പ്രഫ. റവ. ഡോ. ജോമോൻ കൊട്ടാരത്തിൽ മുഖ്യപ്രഭാഷണം നടത്തി.
കിസാൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാനോ കൃഷി സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സ്നേഹൻ രവി, പഞ്ചായത്തംഗങ്ങളായ പി.എ. വേലുക്കുട്ടൻ, വിനീഷ് വിജയൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജി കുന്നത്ത്, കെ.ആർ. കർഷകൻ ജോർജ് കന്പകത്തിൽ, മാധ്യമപ്രവർത്തകൻ ജോയി കിഴക്കേൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
സംസ്ഥാനസ്കൂൾ കലോത്സവത്തിൽ മികവ് തെളിയിച്ച എസ്എച്ച് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.