നെ​ടു​ങ്ക​ണ്ടം: വ​നി​ത​ക​ള്‍ അ​ധി​ക​മാ​യി ക​ട​ന്നു​ചെ​ല്ലാ​ത്ത മെ​ന്‍റലി​സം മേ​ഖ​ല​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ക​യാ​ണ് ചെ​മ്മ​ണ്ണാ​ര്‍ ചെ​മ്പി​ര​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ന​ന്ദ​ന മോ​ഹ​ന്‍ എ​ന്ന പ​തി​നെ​ട്ടു​കാ​രി.
ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ളി​ലും ക​ലാ​ല​യ​ങ്ങ​ളി​ലും ചാ​ന​ല്‍ പ​രി​പാ​ടി​ക​ളി​ലും ന​ന്ദ​ന മെ​ന്‍റ​ലി​സം അ​വ​ത​രി​പ്പി​ച്ച് കൈയ​ടി​വാ​ങ്ങു​ന്നു​ണ്ട്.

വ്യ​ക്തി​ക​ളു​ടെ മ​ന​സ് വാ​യി​ക്കു​ന്ന​താ​ണ് മെ​ന്‍റ​ലി​സം. ഒ​രു വ്യ​ക്തി​യു​ടെ അ​ടു​ത്ത് നി​ന്നോ ശ​രീ​ര​ത്തി​ല്‍ കൈ​വ​ച്ചോ അ​യാ​ളു​ടെ മ​ന​സ് വാ​യി​ച്ച് പ​റ​യു​ന്ന ശാ​സ്ത്ര ശാ​ഖ​യാ​ണി​ത്. മ​ന്ത്ര​വാ​ദ​മോ അ​തീ​ന്ദ്രിയ​ത​യോ ഒ​ന്നു​മ​ല്ല മെ​ന്‍റലി​സം. ഇ​ത് ഒ​രു ക​ല​യും ശാ​സ്ത്ര​വു​മാ​ണ്. ഇ​താ​ണ് മെ​ന്‍റ​ലി​സ​ത്തെ​പ്പ​റ്റി​യു​ള്ള ന​ന്ദ​ന​യു​ടെ കാ​ഴ്ച​പ്പാ​ട്.

മി​ക​ച്ച ഗാ​യി​കകൂ​ടി​യാ​യ ന​ന്ദ​ന ഗാ​ന​മേ​ള​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​വു​മാ​ണ്. ഇ​തോ​ടൊ​പ്പം മാ​ന്ത്രി​ക​ത​യും മ​നഃശാ​സ്ത്ര​വും പ്ര​മേ​യ​മാ​ക്കി എ​ഴു​തു​ന്ന ഒ​രു നോ​വ​ലി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ് ന​ന്ദ​ന.

കൂ​ടാ​തെ ടെ​ലി​ഫി​ലിം, ആ​ല്‍​ബം അ​ഭി​നേ​താ​വ് കൂ​ടി​യാ​ണ്. 17-ാം വ​യ​സി​ല്‍ വേ​ള്‍​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കോ​ഡ് ക​ര​സ്ഥ​മാ​ക്കി​യ കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​ബി​റി​​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ന​ന്ദ​ന മെ​​ന്‍റ​ലി​സ​വും ഹി​പ്നോ​ട്ടി​സ​വും അ​ഭ്യ​സി​ച്ച​ത്.
മാ​ന്നാ​നം കെഇ കോ​ള​ജി​ലെ സൈ​ക്കോ​ള​ജി വി​ദ്യാ​ര്‍​ഥി​യാ​ണ് ന​ന്ദ​ന. മോ​ഹ​ന​ന്‍, ഗീ​ത എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ള്‍, ജി​ഷ്ണു സ​ഹോ​ദ​ര​നാ​ണ്.