മുരിക്കാശേരി സെന്റ് മേരീസ് സ്കൂളിൽ വാർഷികവും യാത്രയയപ്പും നടത്തി
1495390
Wednesday, January 15, 2025 6:27 AM IST
മുരിക്കാശേരി: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 45-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും - ഇഗ്നൈറ്റ് 2കെഗ25 ആഘോഷിച്ചു.
1980ൽ സ്ഥാപിതമായ സ്കൂളിന്റെ വാർഷികസമ്മേളനത്തിൽ സർവീസിൽനിന്നു വിരമിക്കുന്ന 2022-ലെ മികച്ച ഹയർ സെക്കൻഡറി സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ ജോസഫ് മാത്യു, ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകനായ എം.എ. ഒൗസേപ്പ്, ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ് അധ്യാപിക ബിൻസി ജോസഫ് എന്നിവരുടെ യാത്രയയപ്പും നടത്തി.
ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനം ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് നരിതൂക്കിൽ സ്വാഗതവും രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ അനുഗ്രഹപ്രഭാഷണവും ഫോട്ടോ അനാഛാദനവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ജിജിമോൾ മാത്യു 2023-24 അധ്യയന വർഷത്തെ പ്രവർത്തന മികവിന്റെ ഡിജിറ്റൽ റിപ്പോർട്ട് അവതരിപ്പിച്ചു.
കോട്ടയം, ഇടുക്കി ജില്ലകളുടെ ആർഡിഡി പി.എൻ. വിജി എൻഡോമെന്റുകൾ വിതരണം ചെയ്തു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ് മെമന്റോ സമർപ്പണവും ജില്ലാ പഞ്ചായത്ത് മെംബർ ഷയ്നി സജി പ്രതിഭകളെ ആദരിക്കലും നിർവഹിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെംബർ സിബിച്ചൻ തോമസ്, പഞ്ചായത്ത് മെംബർ വിജി വിജിൽ, പിടിഎ പ്രസിഡന്റ് റെജി ജോർജ്, അസി. മാനേജർ ഫാ. ആൽബിൻ മേക്കാട്, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് പി.വി. ബീന, പിടിഎ സെക്രട്ടറി ജോർജ് തോമസ്, ട്രസ്റ്റി സണ്ണി കരിവേലിക്കൽ, ലീഡർ ആൻജിൻ ബിനോയി എന്നിവർ പ്രസംഗിച്ചു. കണ്‍വീനർ സിബി ജോസഫ് നന്ദി പറഞ്ഞു. പൊതു സമ്മേളനത്തിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ട് മുതൽ സെന്റ് മേരീസ് ആർട്സ് അവതരിപ്പിച്ച ദൃശ്യവിരുന്നും നടന്നു.