ലോറി തട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
1496121
Friday, January 17, 2025 10:50 PM IST
വണ്ടിപ്പെരിയാർ: ലോറിയുടെ പിൻവശം ഓട്ടോയിൽ തട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വണ്ടിപ്പെരിയാർ അൻപത്തിയേഴാംമൈൽ സ്വദേശി അമൽ രാജ് (48) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആ റോടെയാണ് സംഭവം. മുണ്ടക്കയം ഭാഗത്തുനിന്ന് കുമളി ഭാഗത്തേയ്ക്കു വരികയായിരുന്നു ലോറിയുടെ പിൻവശം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ടൗണിൽനിന്നും അൻപത്തിയേഴാംമൈൽ ഭാഗത്തേയ്ക്ക് വരികയായിരുന്ന അമൽ രാജിന്റെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട അമൽ രാജിനെ നാട്ടുകാരും അതുവഴി വന്ന വാഹന യാത്രികരും ചേർന്ന് വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
തലയ്ക്കേറ്റ പരിക്ക് ഗുരുതമായതിനെത്തുടർന്ന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.