തിരുനാളാഘോഷം
1495862
Thursday, January 16, 2025 11:17 PM IST
ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി
ചെറുതോണി: ഭൂമിയാംകുളം സെന്റ്് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക തിരുനാളിന് നാളെ കൊടിയേറുമെന്ന് വികാരി ഫാ. ജോൺസൺ ചെറുകുന്നേൽ അറിയിച്ചു. 18 ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന, മരിച്ചവരുടെ ഓർമ - ഫാ. മാത്യു തടത്തിൽ. 19ന് രാവിലെ എട്ടിന് രോഗികൾക്കായി വിശുദ്ധ കുർബാന, വീടുകളിലേക്ക് അമ്പ് പ്രയാണം, വൈകുന്നേരം നാലിന് കൂട്ടായ്മകളിൽനിന്നു പള്ളിയിലേക്ക് അമ്പ് പ്രദക്ഷിണം, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോർജ് പാട്ടത്തേക്കുഴി.
20ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന - റവ. ഡോ. ജോസ് മാറാട്ടിൽ, 5.30ന് തിരുനാൾ പ്രദക്ഷിണം പള്ളിസിറ്റി വഴി ലക്ഷംകവല കപ്പേളയിലേക്ക്, 6.15ന് തിരുനാൾ സന്ദേശം - ഫാ. ജോസ് ചിറ്റടിയിൽ, 7.30ന് സ്നേഹ വിരുന്ന്, രാത്രി എട്ടിന് തൊടുപുഴ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന സർഗോത്സവം.
മുല്ലക്കാനം സെന്റ് സെബാസ്റ്റ്യൻസ് കപ്പേള
രാജാക്കാട്: രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടെ മുല്ലക്കാനം സെന്റ്് സെബാസ്റ്റ്യൻസ് കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 19 ് നടക്കുമെന്ന് വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, സഹവികാരി ഫാ. ജോയൽ വള്ളിക്കാട്ട് എന്നിവർ അറിയിച്ചു.18ന് വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന,നൊവേന. 19ന് വൈകുന്നേരം 4.30ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജെറിൻ അയിലുമാലിൽ, സന്ദേശം - ഫാ. മാത്യു പഴൂക്കുടിയിൽ, പ്രദക്ഷിണം, നേർച്ച.
കാഞ്ചിയാർ സെന്റ് മേരീസ് പള്ളി
കാഞ്ചിയാർ: സെന്റ് മേരീസ് പള്ളിയിൽ ഇടവകാ തിരുനാൾ 17 മുതൽ 19 വരെ ആഘേഷിക്കുമെന്ന് വികാരി റവ. ഡോ. സെബാസ്റ്റ്യൻ കിളിരൂപറന്പിൽ അറിയിച്ചു. ഇന്ന് വൈകുന്നേരം 3.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന - ഫാ. സേവ്യർ തുണ്ടുപറന്പിൽ എംസിബിഎസ്, സെമിത്തേരി സന്ദർശനം. നാളെ വൈകുന്നേരം നാലിന് വിശുദ്ധ കുർബാന-ആന്റണി ഉരുളിയാനിക്കൽ സിഎംഐ, പത്തനംതിട്ട ഒറിജിനൽസ് ഓർക്കസ്ട്രയുടെ ഗാനമേള. 19ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 3.30ന് ആഘോഷമായ റാസാ കുർബാന - ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ, വാദ്യമേളങ്ങൾ, 6.30ന് തിരുനാൾ പ്രദക്ഷിണം കിടങ്ങുഭാഗം സെന്റ് ജോസഫ് കുരിശുപള്ളിയിലേക്ക്, 9.30ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്.