ഏലക്കാ മോഷ്ടാവിനെ സാഹസികമായി പിടികൂടി
1495864
Thursday, January 16, 2025 11:17 PM IST
രാജകുമാരി: മഞ്ഞക്കുഴി കുത്തനാപ്പിള്ളി ഏലക്ക സ്റ്റോറിൽ സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്കാ മോഷ്ടിച്ച് കടന്ന അതിഥി തൊഴിലാളിയെ സ്വദേശമായ മധ്യപ്രദേശിൽനിന്നു ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശ് സ്വദേശി മിഥിലേഷി (30) നെയാണ് മധ്യപ്രദേശിലെ ഡിണ്ടൂരി ജില്ലയിലുള്ള നിസ്വാമാൾ ഗ്രാമത്തിൽനിന്ന് സാഹസികമായി പോലീസ് പിടികൂടിയത്.
മോഷ്ടിച്ച ഏലക്കാ വിൽപ്പന നടത്താൻ ഇയാളെ സഹായിച്ച രാജകുമാരിയിലെ ഓട്ടോ ഡ്രൈവർ രതീഷി(42)നെയും പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബി,ശാന്തൻപാറ സിഐ എ.സി.മനോജ്കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ശാന്തൻപാറ എസ്ഐ എം.എം.തോമസ്, എസ് സിപിഒ സെയ്ത് മുഹമ്മദ്, സിപിഒ സി.വി.സനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ മധ്യപ്രദേശിൽനിന്ന് പിടികൂടിയത്.