അടി​മാ​ലി: പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 19 മു​ത​ൽ 26 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​വി​കാ​രി ഫാ.​ സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

19ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് കൊ​ടി​യേ​റ്റ്, ആ​ഘോ​ഷ​മാ​യ റാ​സാ കു​ർ​ബാ​ന-ഫാ. ​ജോ​സ് മാ​റാ​ട്ടി​ൽ, ഫാ. ​ജയിം​സ് തെ​ള്ളി​യാ​ങ്ക​ൽ, ഫാ. ​ജോ​സ​ഫ് പ​ള്ളി​വാ​തു​ക്ക​ൽ. 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന-ഫാ. ​ജയിം​സ് പു​ര​യി​ട​ത്തി​ൽ. 25ന് ​രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​എ​ബി​ൻ ക​ല്ല​റ​ക്ക​ൽ, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​വി​നീ​ത് വാ​ഴേ​ക്കു​ടി​യി​ൽ സി​എം​ഐ, വൈ​കു​ന്നേ​രം 3.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​പ്രി​ൻ​സ് പ​ര​ത്തി​നാ​ൽ സിഎംഐ, ​പു​ല്ലു​ക​ണ്ടം ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

26ന് ​രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-ഫാ. ​സ​ജി അ​രി​മ​റ്റ​ത്തി​ൽ സി​എം​ഐ, 10ന് ​രോ​ഗീദി​നാ​ച​ര​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഇതരസംസ്ഥാന തൊ​ഴി​ലാ​ളീ സം​ഗ​മം, വി​ശു​ദ്ധ കു​ർ​ബാ​ന (ഹി​ന്ദി​യി​ൽ)-ഫാ. ​ബാ​ബു കാ​ക്കാ​നി​യി​ൽ എ​സ്‌വിഡി, വൈ​കു​ന്നേ​രം നാ​ലി​ന് ന​വ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - റ​വ. ഡോ. ​ജോ​സ് കു​ള​ത്തൂ​ർ, ടൗ​ൺ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, കൊ​ല്ലം കാ​ളി​ദാ​സ ക​ലാ​ക്ഷേ​ത്ര​ത്തി​ന്‍റെ നാ​ട​കം.