സഹ. മേഖലയെ തകർക്കാൻ ശ്രമം: ജോസഫ് വാഴയ്ക്കൻ
1495565
Thursday, January 16, 2025 12:20 AM IST
ചെറുതോണി: കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന നയങ്ങളാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ.
സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റി ഇടുക്കി ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോമണ്‍ സോഫ്റ്റ്വെയർ സഹകരണ മേഖലയിൽ നടപ്പാക്കാത്തത് തട്ടിപ്പിന് വേദി ഒരുക്കുന്നതിന് വേണ്ടിയാണ്.
അടുത്ത കാലത്ത് സഹകരണ സംഘങ്ങൾ ജിഎസ്ടി നടപ്പാക്കണമെന്നുള്ള ഉത്തരവ് അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക കടാശ്വാസ പദ്ധതി പ്രകാരം ഇടുക്കിയിലെ സംഘങ്ങൾക്ക് നൽകാനുള്ള 110 കോടി വിതരണം ചെയ്യുക, സംസ്ഥാന സഹകരണ ബാങ്ക് പ്രാഥമിക സംഘങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്നടത്തിയത്.
സഹകരണ ജനാധിപത്യവേദി ജില്ലാ ചെയർമാൻ അഡ്വ.ജോയി തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, മുൻ എംഎൽഎമാരായ അഡ്വ. ഇ.എം. ആഗസ്തി, എ.കെ.മണി, നേതാക്കളായ അഡ്വ. എം.എൻ. ഗോപി, എ.പി.ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, ഒ.ആർ. ശശി, എം.ഡി. അർജുനൻ, ജോണ്‍ നെടിയപാല, അഡ്വ. സിറിയക് തോമസ്, ഇന്ദു സുധാകരൻ, തോമസ് മാത്യു കക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.