സാബുവിന്റെ മരണം: പ്രതിയെ സംരക്ഷിക്കാൻ സിപിഎം ശ്രമമെന്ന് മാത്യു കുഴൽനാടൻ
1495561
Thursday, January 16, 2025 12:20 AM IST
കട്ടപ്പന: റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം നേതാവിനെ സംരക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കട്ടപ്പനയിൽ ജീവനൊടുക്കിയ സാബു തോമസിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീഷണിപ്പെടുത്തുന്ന ഫോണ് സംഭാഷണം അടക്കം പുറത്തു വന്നിട്ടും ആരോപണ വിധേയനായ സിപിഎം നേതാവ് വി.ആർ. സജിയുടെ പേര് എഫ്ഐആറിൽ ഇല്ല. സജിയെ സംരക്ഷിക്കുന്നതിനാണ് പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സാബുവിന്റെ ഭാര്യ മേരിക്കുട്ടിയിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം കുറ്റക്കാരെ ശിക്ഷിക്കുന്നതുവരെ കേസുമായി മുന്നോട്ടുപോകുമെന്നും ആവശ്യമെങ്കിൽ വേണ്ട നിയമസഹായം നൽകാൻ സന്നദ്ധനാണെന്നും പറഞ്ഞു.