എംസിഎഫ് തീയിട്ടു നശിപ്പിച്ചു
1495573
Thursday, January 16, 2025 12:20 AM IST
വണ്ണപ്പുറം: പ്ലാന്റേഷൻകവല-തൊമ്മൻകുത്ത് റോഡരികിൽ രണ്ടു തോടിന് സമീപം സ്ഥാപിച്ചിരുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) സെന്റർ സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചു. ഹരിതകർമസേന വീടുകളിൽനിന്നു ശേഖരിച്ച് ഇതിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെ അഗ്നിക്കിരയായി. ചൊവ്വാഴ്ച അർധരാത്രിയാണ് തീയിട്ടതെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ വർഷവും തീയിട്ടിരുന്നു. പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കാളിയാർ പോലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു പറഞ്ഞു.