സി.എം. സ്റ്റീഫൻ അനുസ്മരണം
1496147
Friday, January 17, 2025 11:25 PM IST
കട്ടപ്പന: കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.എം. സ്റ്റീഫന്റെ 41-ാം ചരമ വാർഷികദിനം കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാജീവ് ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളംമാക്കൽ, ബാബു പുളിക്കൽ, ജോസ് ആനക്കല്ലിൽ, സി.എം. തങ്കച്ചൻ, പൊന്നപ്പൻ അഞ്ചപ്ര, കെ.എസ്. സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.