വിദ്യാർഥികൾ പ്രതിഭയിൽ ഉറച്ചുനിൽക്കണം: ശങ്കർ
1496144
Friday, January 17, 2025 11:25 PM IST
മൂലമറ്റം: വിദ്യാർഥികളുടെ സൃഷ്ടിവൈഭവവും സിനിമാപ്രേമവും സംരക്ഷിക്കുന്നതിൽ ഫിലിംക്ലബുകൾ പ്രചോദനമാകട്ടെയെന്നു സിനി ആർട്ടിസ്റ്റ് ശങ്കർ. വിദ്യാർഥികൾ തങ്ങളുടെ പ്രതിഭയിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂലമറ്റം സെന്റ് ജോസഫ്സ് കോളജ് ഫിലിംക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ പ്രഫ. ഫാ. തോമസ് വെങ്ങലുവേക്കൽ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര സംരംഭകനും പ്രമുഖ വ്യവസായിയുമായ ബെന്നി വാഴപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. കലാരംഗം കോഓർഡിനേറ്റർ ഡോ. ഷിന്റു ഡെന്നിസ്, ഫിലിം ക്ലബ് ഭാരവാഹികളായ ജോർഡി ജോൺസൺ, ആൽബർട്ട് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
യൂണിയൻ അഡ്വൈസർ റവ. ഡോ. ജോമോൻ കൊട്ടാരത്തിൽ സ്വാഗതവും യൂണിയൻ ചെയർമാൻ ജിൽഷിൻ .സി. കാദർ നന്ദിയും പറഞ്ഞു. ബെന്നി വാഴപിള്ളിൽ ക്ലാസെടുത്തു. മാനേജ്മെന്റ് വിഭാഗം മേധാവി ജോസഫ് ജോർജ് സ്വാഗതവും ഐഇഡിസി പ്രതിനിധി ജോയൽ കുര്യൻ നന്ദിയും പറഞ്ഞു.