സാന്ത്വനം പദ്ധതി: പില്ലോ കൈമാറി
1495389
Wednesday, January 15, 2025 6:27 AM IST
കട്ടപ്പന: കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തിൽ താലൂക്ക് ഹോസ്പിറ്റലിൽ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഹോസ്പിറ്റലിൽ നടന്ന യോഗത്തിൽ വൈഎംസിഎ പ്രസിഡന്റ് രജിറ്റ് ജോർജ് അധ്യക്ഷത വഹിച്ചു. അൻപത് പില്ലോകൾ പദ്ധതിയുടെ ഭാഗമായി ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോ. ജോസഫ് ജോണിക്ക് കൈമാറി.
വൈഎംസിഎ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ്, സെക്രട്ടറി കെ.ജെ. ജോസഫ്, ട്രഷറർ യു.സി. തോമസ്, പി.ജി. ലാൽപീറ്റർ, പി.എം. ജോസഫ്, ഫിലിപ്പ് ജോണ്, സിസ്റ്റർ ദയമരിയ, ദിൽബി ജോസ്, എസ്. റെജി എന്നിവർ നേതൃത്വം നൽകി.