പുരയിടത്തിൽ കൃഷി ചെയ്ത കഞ്ചാവ് ചെടികൾ കണ്ടെത്തി
1495562
Thursday, January 16, 2025 12:20 AM IST
ചെറുതോണി: കൊന്നത്തടി പുല്ലുകണ്ടത്ത് കാരക്കാവയലിൽ പുരയിടത്തിൽനിന്നു കഞ്ചാവ് ചെടികൾ കണ്ടെടുത്തു. ജോയിയുടെ പുരയിടത്തിൽ കൃഷി ചെയ്ത വിളവെടുപ്പിന് പാകമായവ ഉൾപ്പെടെ ഏഴു കഞ്ചാവ് ചെടികളാണ് തങ്കമണി എക്സൈസ് കണ്ടെത്തിയത്. സംഭവത്തിൽ ജോയിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ സ്ഥലത്തില്ലാതിരുന്നതിനാൽ പിടികൂടാനായില്ല.
തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.പരിശോധനയിൽ ഇടുക്കി ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.ഡി. സജീവ്കുമാർ, പ്രിവേന്റീവ് ഓഫീസർ ജയൻ പി. ജോണ്, സി.എൻ. ജിൻസണ്, ബിനു ജോസഫ്, സിഇഒ എസ്.സുജിത്, ഡബ്ല്യുസിഇഒ കെ.ജെ. ബിജി, ഡ്രൈവർ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.