ബസ് സ്റ്റാന്‍ഡ് ഉപരോധവും പ്രതിഷേധവും
1495569
Thursday, January 16, 2025 12:20 AM IST
അടിമാലി: അടിമാലി ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചു.അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അവഗണിക്കുന്നുവെന്നാരോപിച്ച് സിപിഎം അടിമാലി ടൗണ്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരുന്നു സമരം.
സിപിഎം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി. അലക്സാണ്ടര്‍ സമരം ഉദ്ഘാടനം ചെയ്തു. പി.എം. ബഷീര്‍, ടി.കെ. സുധേഷ് കുമാര്‍, സി.എസ്. സുധീഷ്, കെ.വി. ഉല്ലാസ്, ഷേര്‍ളി മാത്യു, റോജി പോള്‍, കെ.എ. ഹാരിസ്, ബെന്നി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് ഭരണ സമിതി വിഷയത്തില്‍ പ്രശ്ന പരിഹാരം കാണുന്നില്ലെങ്കില്‍ ഗ്രാമപഞ്ചായത്തോഫീസിന് മുമ്പില്‍ തുടര്‍ സമരം നടത്തുമെന്ന് സിപിഎം മുന്നറിയിപ്പ് നല്കി.