സ്കൂൾ കായികമേളയിൽ സ്വർണം നേടിയ ജോബിനയ്ക്ക് സ്വീകരണം
1495571
Thursday, January 16, 2025 12:20 AM IST
കട്ടപ്പന: മധ്യപ്രദേശ് റാഞ്ചിയിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ റിലേയിൽ സ്വർണം നേടിയ കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി ജോബിന ജോബിക്ക് സ്വീകരണം നൽകി. സംസ്ഥാന കലോത്സവത്തിൽ പദ്യംചൊല്ലൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ പി.എസ്. അനിഷ , ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ട്രയൽസിന് അർഹത നേടിയ സി.ജെ. അഭിരാമി എന്നീ വിദ്യാർഥികളെയും ആദരിച്ചു.
നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമി, വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി, കൗൺസിലർ ധന്യ അനിൽ എന്നിവർ മാലയിട്ട് വിജയികളെ സ്വീകരിച്ചു. വിദ്യാർഥികളെ അനുമോദിച്ച് ടൗണിൽ നടത്തിയ റാലിക്ക് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ജിതിൻ കൊല്ലംകുടി, പ്രിൻസിപ്പൽ മിനി ഐസക്, ബിന്ദു വർഗീസ്, സി.എസ്. ആസാദ് , ബിൻസൺ ജോസഫ്, പ്രദീപ് കുമാർ, ചിന്നു മരിയ, സുനി പരമേശ്വരൻ, റാണി ജോർജ് എന്നിവർ നേതൃത്വം നൽകി.