ന്യൂമാൻ ബാൻഡിന് സേനാമേധാവിയുടെ അഭിനന്ദനം
1495396
Wednesday, January 15, 2025 6:27 AM IST
തൊടുപുഴ: റിപ്പബ്ലിക് ദിന പരേഡിനായി ഡൽഹിയിലെത്തിയ കേരള- ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ന്യൂമാൻ ബാൻഡിന് ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാന്റെ അഭിനന്ദനം.
റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച് ഡൽഹിലെ ഡിജിഎൻസിസി ക്യാന്പിൽ സന്ദർശനം നടത്തിയ ജനറലിന് മുൻപിൽ ന്യൂമാൻ വനിത ബാൻഡ് ടീം അവതരിപ്പിച്ച ഡിസ്പ്ലേ ആണ് ശ്രദ്ധേയമായത്.
കേരളത്തിൽ നിന്നും ആദ്യമായാണ് ഒരു എൻസിസി ബാൻഡ് ടീം ഡൽഹിയിൽ എത്തുന്നത്. 18 കേരള മൂവാറ്റുപുഴയുടെ കീഴിലുള്ള ന്യൂമാൻ കോളജ്, നിർമല കോളജ്, സെന്റ് പീറ്റേഴ്സ് കോളജ്, എംഎ കോളജ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ന്യൂമാൻ ബാൻഡിൽ ഉള്ളത്. ന്യൂമാൻ കോളജ് എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യുവാണ് മുഖ്യ പരിശീലകൻ. ടീമിനെ നയിക്കുന്നത് കോളജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർഥി എം.ആർ. രാധികയാണ്.