പ്ലാമലയിൽ കാട്ടാന വീട് തകർത്തു
1495385
Wednesday, January 15, 2025 6:26 AM IST
അടിമാലി: പള്ളിവാസല്‍ പഞ്ചായത്ത് പരിധിയിലെ പീച്ചാട് പ്ലാമല മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്ലാമല ഇരുപത്തഞ്ചേക്കറില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്ത് വ്യാപക നാശം വിതച്ചു. കഴിഞ്ഞ കുറേക്കാലങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം നിലനില്‍ക്കുകയാണ്.
രാത്രികാലത്ത് ആളുകളുടെ കൃഷിയിടങ്ങളില്‍ എത്തുന്ന ആന വ്യാപകനാശമാണ് വരുത്തുന്നത്. പ്രദേശവാസികളില്‍ ചിലരുടെ ഏലംകൃഷി കാട്ടാനകള്‍ നശിപ്പിച്ചു. വീടുകള്‍ക്കും കേടുപാടുകള്‍ വരുത്തി. ഏലകൃഷിക്കായി ഉപയോഗിച്ചിരുന്ന കാര്‍ഷികോപകരണങ്ങളും കാട്ടാനകള്‍ നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കാട്ടാന പ്രദേശത്ത് വരുത്തിയത്. പരിഹാരം ആശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചിട്ടും നടപടിയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.