തിരുനാളാഘോഷം
1495563
Thursday, January 16, 2025 12:20 AM IST
പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി
പുറപ്പുഴ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവകമധ്യസ്ഥന്റെ തിരുനാൾ ഒരുക്കം ആരംഭിച്ചു. ഇന്ന് രാവിലെ 6.30നു വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം-നൊവേന-ഫാ. ചാൾസ് കപ്യാരുമലയിൽ. നാളെ രാവിലെ 6.30നു വിശുദ്ധ കുർബാന, നൊവേന, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. അമൽ തകിടിപ്പുറത്ത്.
18നു രാവിലെ 6.30നു വിശുദ്ധ കുർബാന, നൊവേന. അഞ്ചിന് കൊടിയേറ്റ്, പൊന്തിഫിക്കൽ കുർബാന-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. 19നുരാവിലെ 6.30നു വിശുദ്ധ കുർബാന, നൊവേന, തുടർന്നു വീട്ടന്പെഴുന്നള്ളിക്കൽ. 4.45നു തിരുനാൾ കുർബാന-ഫാ. ആൽബിൻ മാതേക്കൽ, സന്ദേശം-ഫാ. അരുണ് മുണ്ടോളിക്കൽ, 6.15നു പ്രദക്ഷിണം.
20നു രാവിലെ 6.30നു വിശുദ്ധ കുർബാന, നൊവേന.4.45നു വിശുദ്ധ കുർബാന-ഫാ. ജോണ്സണ് ഒറോപ്ലാക്കൽ, സന്ദേശം-ഫാ. സ്റ്റാൻലി കുന്നേൽ.5.15നു പ്രദക്ഷിണം എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ അറിയിച്ചു.
അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളി
അറക്കുളം: സെന്റ് മേരീസ് പുത്തൻപള്ളിയിൽ പ്ലാറ്റിനം ജൂബിലി സമാപനവും ഇടവകമധ്യസ്ഥയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളും ഇന്നു മുതൽ 26 വരെ ആഘോഷിക്കും. തിരുനാളിനൊരുക്കമായി 23വരെ വൈകുന്നേരം 4.30നു വിശുദ്ധ കുർബാന, സന്ദേശം, നൊവേനഎന്നിവ നടക്കും. വിവിധ ദിവസങ്ങളിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.മൈക്കിൾ കിഴക്കേപറന്പിൽ, ഫാ. ജോർജ് തറപ്പേൽ, ഫാ. അഗസ്റ്റിൻ മേച്ചേരിൽ, ഫാ. ജോസ് തറപ്പേൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ഫാ. ആന്റണി വില്ലംതാനം, ഫാ. മാത്യു തെരുവൻകുന്നേൽ, ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ കാർമികത്വം വഹിക്കും.
24നു വൈകുന്നേരം 4.30നു കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന-ഫാ. മൈക്കിൾ കിഴക്കേപറന്പിൽ. 5.30നു സെമിത്തേരി സന്ദർശനം. 25നു രാവിലെ ആറിനു വിശുദ്ധ കുർബാന, വൈകുന്നേരം 3.15നു കൃതജ്ഞതാബലി, അഞ്ചിന് ജൂബിലി സമാപന സമ്മേളനം, 6.45നു സ്നേഹവിരുന്ന്, 7.15നു കലാസന്ധ്യ.
26നു രാവിലെ 5.30 നു വിശുദ്ധ കുർബാന, 6.30നു തിരുസ്വരൂപ പ്രതിഷ്ഠ, 10നു തിരുനാൾ കുർബാന, ജൂബിലി സന്ദേശം, പുതിയ ഗ്രോട്ടോയുടെ വെഞ്ചരിപ്പ്-മാർ ജോസഫ് കല്ലറങ്ങാട്ട്, നാലിനു പ്രദക്ഷിണം, 8.45 നു സമാപനപ്രാർഥന, ആശീർവാദം എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. മൈക്കിൾ കിഴക്കേപറന്പിൽ, ഫാ. ജോർജ് തറപ്പേൽ എന്നിവർ അറിയിച്ചു.
കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി
രാജാക്കാട്: കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പളളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റയും സംയുക്ത തിരുനാൾ 17 മുതൽ 19 വരെ ആഘോഷിക്കും. 17നു വൈകുന്നേരം 4.30നു തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.45ന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോസഫ് കട്ടക്കയം.
18നു വൈകുന്നേരം 3.45ന് ലദീഞ്ഞ്, നാലിന് വിശുദ്ധ കുർബാന-ഫാ. ജോജു അടന്പക്കല്ലേൽ, 5.30ന് പ്രദക്ഷിണം, പ്രസംഗം-ഫാ. ജയിംസ് പൊന്നന്പേൽ, എട്ടിന് സമാപനാശീർവാദം.
19ന് രാവിലെ 10ന് വാർഡുകളിൽനിന്ന് അന്പ് പ്രദക്ഷിണം പള്ളിയിലേക്ക്. 10.15ന് ലദീഞ്ഞ്, തിരുനാൾ കുർബാന -ഫാ. മാത്യു ചെറുപറന്പിൽ, സന്ദേശം-ഫാ. ജോണ് ചേനംചിറയിൽ, 12.15ന് പ്രദക്ഷിണം, ഒന്നിന് സമാപന പ്രാർഥന, സ്നേഹവിരുന്ന്, വൈകുന്നേരം 6.30ന് കലാസന്ധ്യ എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. ജോസ് പുതിയാപറന്പിൽ അറിയിച്ചു.
മച്ചിപ്ലാവ് സെന്റ് ജോർജ് യാക്കോബായ പള്ളി
അടിമാലി: മച്ചിപ്ലാവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ നാളെ സമാപിക്കും. രാവിലെ പ്രഭാത പ്രാർഥന, വിശുദ്ധ മൂന്നിൻമേൽ കുർബാന, പ്രസംഗം, പ്രദക്ഷിണം എന്നിവ നടക്കും.
പള്ളിയുടെ സുവർണ ജൂബിലി സമാപനത്തോടനുബന്ധിച്ചു നടന്ന സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് അധ്യക്ഷത വഹിച്ചു. അന്തരിച്ച ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർഥം ഇടവകയിൽ ആരംഭിക്കുന്ന ചാരിറ്റി ഫണ്ട് വിതരണോദ്ഘാടനം എ. രാജ എംഎൽഎ നിർവഹിച്ചു.
ഇടവകയിലെ മുൻ വൈദികരെയും പള്ളി ജീവനക്കാരെയും മുൻ ശുശ്രൂഷകരെയും 25 വർഷത്തിനു മുകളിൽ സേവനം ചെയ്ത അധ്യാപകരെയും യോഗത്തിൽ ആദരിച്ചു. വികാരി ഫാ. ബാബു ചാത്തനാട്ട്, അരമന മാനേജർ ഫാ. ഐസക് മേനോത്തുമാലിൽ കോറെപ്പിസ്ക്കോപ്പ, അസി. വികാരി ഫാ. മാർക്കോസ് ചിറ്റേമാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.