ഇ​ടു​ക്കി: സ്വ​കാ​ര്യ ബ​സി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട പ​തി​ന​ഞ്ചു​കാ​ര​ന് ക​രി​മ​ണ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​ക​രാ​യി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ക​രി​മ​ണ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

കോ​ത​മം​ഗ​ലം കീ​ര​ന്പാ​റ മ​റ്റ​ത്തി​ൽ സ​ഞ്ചു സ​ജി​ക്കാ​ണ് ബ​സി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. കാ​ൽ​മ​രി മൗ​ണ്ട് കാ​ൽ​വ​രി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് സ​ഞ്ചു. കീ​ര​ന്പാ​റ​യി​ലെ വീ​ട്ടി​ൽനി​ന്ന് സ്കൂ​ളി​ലേ​യ്ക്ക് പോ​കാ​നാ​യി എ​റ​ണാ​കു​ളം-ക​ട്ട​പ്പ​ന റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കൊ​ച്ചി​ൻ മോ​ട്ടോ​ഴ്സ് എ​ന്ന ബ​സി​ലാ​ണ് സ​ഞ്ചു ക​യ​റി​യ​ത്.

യാ​ത്ര​ക്കി​ടെ സ​ഞ്ചു​വി​ന് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി. ബ​സ് ജീ​വ​ന​ക്കാ​ർ ക​രി​മ​ണ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​ട്ടി​യെ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച് സ​ർ​വീ​സ് തു​ട​ർ​ന്നു.

ഇവർ പോ​ലീ​സ് ജീ​പ്പി​ൽ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെത്തി​ച്ച് ചി​കി​ൽ​സ ന​ൽ​കി. എ​സ്​ഐ സ​ജീ​വ് ബ​ന​ഡി​ക്ട്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​പി.​ ഷി​ഹാ​ബ്, സ​ഹീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.