ജോ​യി കി​ഴ​ക്കേ​ൽ

മൂ​ല​മ​റ്റം:​വ​ലി​യാ​റും നാ​ച്ചാ​റും പ​വ​ർ​ഹൗ​സി​ൽനി​ന്നു​ള്ള ക​നാ​ലും കൂ​ടി​ച്ചേ​രു​ന്ന ന​യ​ന മ​നോ​ഹ​ര​മാ​യ ത്രി​വേ​ണി സം​ഗ​മ​ത്തി​ന് സ​മീ​പം വി​വി​ധ കൃ​ഷി വി​ള​ക​ളി​ലൂ​ടെ മ​ണ്ണി​നെ ഹ​രി​താ​ഭ​മാ​ക്കു​ക​യാ​ണ് ജോ​സ് ജെ. ​ഇ​ട​ക്ക​ര. ആ​ധു​നി​ക കൃ​ഷി വി​ജ്ഞാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ശാ​സ്ത്രീ​യ വി​ളപ​രി​പാ​ല​ന​മാ​ണ് ഈ ​ക​ർ​ഷ​ക​ൻ അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്.

ഫ​ല​വൃ​ക്ഷ സ​മൃ​ദ്ധം

ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് ടി​ഷ്യൂ​ക​ൾ​ച്ച​ർ നേ​ന്ത്ര​വാ​ഴ, റോ​ബ​സ്റ്റ എ​ന്നി​വ​യ്ക്ക് പു​റ​മേ പാ​ള​യം​കോ​ട​ൻ, പൂ​വ​ൻ തു​ട​ങ്ങി​യ വാ​ഴ​യി​ന​ങ്ങ​ളും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. റം​ബു​ട്ടാ​ൻ, മം​ഗോ​സ്റ്റി​ൻ, ഫു​ലാ​സാ​ൻ, അ​വ​ക്കാ​ഡോ, അ​ബി​യു, ഹൈ​ബ്രീ​ഡ് നെ​ല്ലി, വി​യ​റ്റ്നാം ഏ​ർ​ലി പ്ലാ​വ്, ബു​ഷ് ഓ​റ​ഞ്ച്, റെ​ഡ്‌ലേ​ഡി പ​പ്പാ​യ എ​ന്നി​വ​യെ​ല്ലാം തോ​ട്ട​ത്തി​ൽ ത​ഴ​ച്ചു വ​ള​രു​ന്നു.

മേ​ൽ​മ​ണ്ണ് അ​ൽ​പ്പം പോ​ലും ഒ​ഴു​കി​പ്പോ​കാ​തി​രി​ക്കാ​ൻ ത​ട​മെ​ടു​ത്താ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വി​ധ വി​ള​ക​ൾ ഇ​ട​വി​ട്ടാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്.

പ​ച്ച​ക്ക​റി​യും ത​ന്നാ​ണ്ട് വി​ള​ക​ളും

പാ​വ​ൽ ,പ​യ​ർ ,ചീ​ര ,വെ​ണ്ട എ​ന്നീ പ​ച്ച​ക്ക​റി​യി​ന​ങ്ങ​ളും ചേ​ന, ചേ​ന്പ്, മ​ര​ച്ചീ​നി തു​ട​ങ്ങി​യ ത​ന്നാ​ണ്ടു​വി​ള​ക​ളും തോ​ട്ട​ത്തി​ൽ സ​മൃ​ദ്ധ​മാ​യി വി​ള​വുന​ൽ​കു​ന്നു. മ​ഴ​മ​റ ഉ​പ​യോ​ഗി​ച്ച് സ​ലാ​ഡ് കു​ക്കും​ബ​ർ, വ​ള്ളി​പ്പ​യ​ർ, ചീ​ര എ​ന്നി​വ​യും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

പ​ര​ന്പ​രാ​ഗ​ത തെ​ങ്ങി​ന​ങ്ങ​ൾ​ക്കു പു​റ​മേ മ​ലേ​ഷ്യ​ൻ ഡ്വാ​ർ​ഫ്, റ​ബ​ർ എ​ന്നീ കൃ​ഷി​ക​ളു​മു​ണ്ട്. വി​വി​ധ വി​ള​ക​ൾ ഇ​ട​ക​ല​ർ​ത്തി കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ൽ ചെ​ടി​ക​ൾ​ക്ക് പ്ര​തി​രോ​ധശേ​ഷി വ​ർ​ധി​ക്കാ​നും കീ​ടബാ​ധ​ക​ൾ ഇ​ല്ലാ​താ​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് ഈ ​ക​ർ​ഷ​ക​ന്‍റെ നി​രീ​ക്ഷ​ണം. മെ​ച്ച​പ്പെ​ട്ട വി​ള​വും ല​ഭി​ക്കു​ം.

വ​ള​പ്ര​യോ​ഗം

നാ​നോ​വ​ള​ങ്ങ​ളും ജൈ​വ​വ​ള​ങ്ങ​ളും മാ​ത്ര​മാ​ണ് തോ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ചാ​ണ​ക സ്‌ല​റി​യും ചെ​ടി​ക​ൾ​ക്ക് ന​ൽ​കും.

മ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്ഠി​യും ജൈ​വ​സ​ന്പ​ത്തും നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി രാ​സ​വ​ള​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. 30 വ​ർ​ഷ​ത്തോ​ള​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​സി​ന് 2016ൽ ​മി​ക​ച്ച യു​വ​ക​ർ​ഷ​ക​നു​ള്ള കൃ​ഷി​വ​കു​പ്പി​ന്‍റെ അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.
കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി, മ​ണ​പ്പാ​ടി റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം എ​ന്നി​വ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​ണ്. ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ: അ​ലോ​ഷി , ആ​ഷ്‌ലി.