ഡിഎഫ്സി ഫൊറോന കണ്വൻഷൻ നടത്തി
1493090
Monday, January 6, 2025 11:26 PM IST
മുതലക്കോടം: ദീപിക ഫ്രണ്ട്സ് ക്ലബ്ബ് മുതലക്കോടം ഫൊറോന കണ്വൻഷൻ പാരിഷ്ഹാളിൽ നടത്തി. ഫൊറോന രക്ഷാധികാരി റവ .ഡോ. ജോർജ് താനത്തുപറന്പിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വൈസ് പ്രസിഡന്റ് ലിസി തോട്ടുപാട്ട് അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ടോം ജെ. കല്ലറയ്ക്കൽ, സെക്രട്ടറി ഡിഗോൾ കെ. ജോർജ്, ഫൊറോന ഡയറക്ടർ ഫാ. ജോസഫ് നിരവത്ത്, ബെന്നി കരിന്പാനിയിൽ, ബോണി ഞാളൂർ, ബിന്ദു തുറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ദീപിക ന്യൂസ് എഡിറ്റർ ജോണ്സണ് പൂവന്തുരുത്ത് ക്ലാസ് നയിച്ചു. ഫൊറോനയിലെ ആറ് ഇടവകകളിൽനിന്നായി 65-ഓളംപേർ പങ്കെടുത്തു. മികച്ച കർഷകനായ മുതലക്കോടം ഇടവകാംഗം ജോസഫ് ചാക്കോ തോട്ടത്തിമ്യാലിനെ യോഗത്തിൽ ആദരിച്ചു.